Browsing: Jeddah

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ജിദ്ദയിലെ യു.ഡി.എഫ് പ്രവാസി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി വിപുലമായ വിജയോത്സവം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി., കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തു.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജിദ്ദ: റിഹാബിലെ ഫൈസലിയ സ്പോർട്സ് അക്കാദമിയിൽ നടന്ന തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ. ജിദ്ദ) ബാഡ്മിന്റൺ ടൂർണമെന്റ് 2025ന് ആവേശകരമായ പരിസമാപ്തി. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന…

ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്‌സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.

മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്.

തിരുവിതാംകൂർ പ്രദേശത്തിൻ്റെ ഭാഗമായിരുന്ന സ്ഥലങ്ങളായ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരുടെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ ജെ.ടി.എ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു.

ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എൽ 84 സൂപ്പർ കപ്പ് ഫുട്ബോളിൽ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ്…

ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.