കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല.
Browsing: Israel
ഇസ്രായില്‍ സൈന്യത്തിന് നേരിടുന്ന ആളപായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൈനിക സെന്‍സര്‍ഷിപ്പും കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇപ്പോള്‍ അറിയിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം ഇസ്രായിൽ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മാരകമായ തിരിച്ചടി ജൂൺ 24 ന് ആയിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം സൈനിക ടാങ്കിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലിൻറെ ഒരു എഫ്-16 മിസൈൽ തന്റെ പിതാവിന്റെ മുറി ലക്ഷ്യമിട്ടാണ് എത്തിയത്. തന്റെ പിതാവ് രക്തസാക്ഷിയാണ് എന്നാണ് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നെതന്യാഹുവിനെതിരെ ‘അപമാനം’, ‘അഴിമതിക്കാരൻ’, ‘കൊലപാതകി’ തുടങ്ങിയ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളും ബാനറുകളുമാണ് പ്രതിഷേധക്കാർ ഉർത്തിയത്.
നിലവിൽ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും.
ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ അളവില്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഇസ്രായിലിന് 51 കോടി ഡോളറിന്റെ ബോംബ് ഗൈഡിംഗ് ഉപകരണങ്ങളും അനുബന്ധ പിന്തുണയും വില്‍ക്കാന്‍ അമേരിക്ക അംഗീകാരം നല്‍കി. അതിര്‍ത്തികള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇസ്രായിലിന്റെ കഴിവ് നിര്‍ദിഷ്ട ആയുധ വില്‍പന വര്‍ധിപ്പിക്കുമെന്ന് യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേൽ സൈന്യം ആറു പേരെ തടഞ്ഞ് വെച്ചതായി ഞങ്ങൾ കണ്ടു, അതിൽ മൂന്ന് കുട്ടികൾ ആയിരുന്നു. ഞങ്ങൾക്കറിയില്ല അവർ ഇപ്പോൾ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന്
കഴിഞ്ഞ മാസം ഇതേ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഭക്ഷ്യ സഹായം തേടിയെത്തിയ 500 ഓളം ആളുകളാണ്
ഇറാനെതിരായ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് സയണിസ്റ്റ് ശത്രു ഏകദേശം 1,000 ഇറാന്‍ പൗരന്മാരെ രക്തത്തില്‍ മുക്കിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ കുട്ടികളും 102 സ്ത്രീകളുമാണ്.


