ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന അറാദ് നഗരത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ ഇസ്രയിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലി ബന്ദികളെയും ഫലസ്തീന് തടവുകാരെയും പരസ്പരം കൈമാറാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായിലികള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു.