Browsing: Iran

ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു

ജൂൺ 13-ലെ ആക്രമണത്തിൽ കൊലപ്പെടുത്തി എന്ന് ഇസ്രായിൽ അവകാശപ്പെട്ട ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് അഡ്മിറൽ അലി ഷംഖാനി ഇസ്രായിലിന് മുന്നറിയിപ്പുമായി രംഗത്ത്.

അമേരിക്ക ഇടപെടുകയാണെങ്കിൽ ഹൊർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാത അടക്കുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനെതിരെ ഇസ്രായിൽ തുടങ്ങിവച്ച ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി ലഭിച്ചതോടെ അമേരിക്കയും നേരിട്ട് ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നത് മേഖലയിലെ പ്രധാന ശക്തികളായ ഗൾഫ്…

ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സഹചര്യം കുവൈത്ത് വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി അമേരിക്ക തന്നെ അറിയിച്ചത്. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലായാണ് ബോബിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യാത്ര പരിമിതപ്പെടുത്താനും പ്രധാന റോഡുകൾ “ആവശ്യമുള്ളപ്പോൾ മാത്രം” ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു

ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.