Browsing: Iran

തെല്‍അവീവിന് തെക്ക് മധ്യധരണ്യാഴി തീരത്തെ ഇസ്രായില്‍ നഗരമായ ബാറ്റ് യാമില്‍ ഇന്നു പുലര്‍ച്ചെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് പാടെ തകര്‍ന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ നിക്ക് റോബര്‍ട്ട്സണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് ഇറാന്‍ മിസൈലുകള്‍ നഗരത്തില്‍ പതിച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയമുണ്ട്. ഡസന്‍ കണക്കിനാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇസ്രായില്‍ പോലീസ് അന്താരാഷ്ട്ര വക്താവ് ഡീന്‍ എല്‍സ്ഡണ്‍ പറഞ്ഞു

ഇറാന് എതിരായ ആക്രണം ഇസ്രായിൽ നിർത്തുമ്പോൾ മാത്രമേ തിരിച്ചുമുള്ള ആക്രമണം അവസാനിപ്പിക്കൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പറയുന്നു.

അമേരിക്കയുമായി ചർച്ച തുടരില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധതയുമായി മുന്നോട്ടുവന്നത്.

ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനും പ്രതിരോധ ഗവേഷണ സ്ഥാപനത്തിനും നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ അറിയിച്ചു. ഇരുപക്ഷവും തുടര്‍ച്ചയായ മൂന്നാം ദിവസവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ആണവായുധ പദ്ധതി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, മറ്റു ലക്ഷ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.

ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്.

ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ റോക്കറ്റുകൾ പതിച്ച് ഒരാൾ മരിച്ചതായും പതിനാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു.

ഇന്ന് രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യ കടന്നുപോകുന്നത് ഭയാശങ്കകളിലൂടെ.

ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി