അമേരിക്കയുമായി ചർച്ച തുടരില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധതയുമായി മുന്നോട്ടുവന്നത്.
Browsing: Iran
ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനും പ്രതിരോധ ഗവേഷണ സ്ഥാപനത്തിനും നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ അറിയിച്ചു. ഇരുപക്ഷവും തുടര്‍ച്ചയായ മൂന്നാം ദിവസവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ആണവായുധ പദ്ധതി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, മറ്റു ലക്ഷ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.
ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്.
തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടരുകയാണ്.
ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ റോക്കറ്റുകൾ പതിച്ച് ഒരാൾ മരിച്ചതായും പതിനാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു.
ഇന്ന് രാത്രി സംഭവിക്കുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ഉദ്യോഗസ്ഥനും. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യ കടന്നുപോകുന്നത് ഭയാശങ്കകളിലൂടെ.
ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി
ഇറാൻ ഭരണകൂടത്തിന്റെ ഓരോ സ്ഥലങ്ങളും ആക്രമിക്കുമെന്നും അധികം വൈകാതെ തന്നെ തെഹ്‌റാന്റെ ആകാശം ഇസ്രായിൽ വിമാനങ്ങൾ കയ്യടക്കുമെന്നും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കുന്ന കാര്യം ഇറാന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാര്‍ലമെന്റിന്റെ സുരക്ഷാ സമിതി അംഗമായ ഇസ്മായില്‍ കൗസരി പറഞ്ഞു