ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന് ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Sunday, May 24
Breaking:
- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി
- പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു
- പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
- ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു
- പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട്
