ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഡോ. മര്വാന് അല്‍സുല്‍ത്താന്റെ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഹമാസ് പ്രസ്ഥാനത്തിലെ പ്രമുഖ അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും അദ്ദേഹത്തിന്റെ ഏതാനും കുടുംബാംഗങ്ങളും ഗാസ സിറ്റിയിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രക്തസാക്ഷികളായതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ സിറ്റിക്ക് തെക്ക് പടിഞ്ഞാറുള്ള തല്‍ അല്‍ഹവാ പ്രദേശത്ത് ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ ഡോ. മര്വാന് അല്‍സുല്‍ത്താനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
Sunday, August 24
Breaking:
- സൗദിയില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്
- ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്; സ്വർണം കരസ്ഥമാക്കി കുവൈത്ത്
- 62-കാരിയുടെ കൊലപാതകം; പോലീസിന്റേത് ഗുരുതര വീഴ്ച, നിരപരാധിയായ അബൂബക്കറിനെ മനഃപൂർവം പ്രതിയാക്കി; യഥാർഥ പ്രതികൾ ദമ്പതിമാർ
- ലാ ലീഗ -ആദ്യ പകുതിയിൽ ബാർസയെ ഞെട്ടിച്ചു, രണ്ടാം പകുതിയിൽ ബാർസ ഞെട്ടിച്ചു
- ഖത്തർ നഗരങ്ങൾ തിളങ്ങും, മന്ത്രാലയത്തിന്റെ ശുചീകരണ ദൗത്യം വിജയം; ജൂലൈയിൽ നീക്കം ചെയ്തത് ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ