Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കുവൈത്ത് വിടാന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍
    • വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
    • ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് അമേരിക്ക
    • ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഫുട്ബോൾ ടൂർണ്ണമെന്റ്
    • കടലാസ് വിസക്ക് വിട; ഇ-വിസ നിർബന്ധമാക്കി യു കെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി

    Ayyoob PBy Ayyoob P26/02/2026 Crime World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ഖുസൂസ് നഗരത്തില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് തെരുവില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഇരുപത് വയസ്സുള്ള മിര്‍ന ജമീല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ദുഃഖവും രോഷവും ഉളവാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ മൂത്ത സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് ഒറ്റക്ക് മടങ്ങുന്നതിനിടെയാണ് മിര്‍നയെ പ്രതി തെരുവില്‍ വെച്ച് പതിയിരുന്ന് കുത്തിക്കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ മിര്‍ന മൂത്ത സഹോദരിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി അഞ്ചു മിനിറ്റിനു ശേഷമാണ് മറ്റു കുടുംബാംഗങ്ങള്‍ ഈ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ സമയത്ത് തെരുവില്‍ ജനക്കൂട്ടം കൂടിനില്‍ക്കുന്നത് ഇവര്‍ കണ്ടു. വിവരമറിയാന്‍ ശ്രമിച്ച് ആള്‍ക്കൂട്ടത്തില്‍ തിക്കിതിരക്കി കയറിയ മിര്‍നയുടെ മാതാവിന് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളെയാണ് കാണാനായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    പ്രതി കുറച്ചു കാലം മുമ്പ് മകളോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഇത് നിരാകരിക്കുകയായിരുന്നെന്ന് ഇരയുടെ കുടുംബം പറഞ്ഞു. എന്നിട്ടും യുവാവ് വിവാഹം ഉറപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഏതാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. പക്ഷേ യുവതി തന്റെ വിസമ്മതത്തില്‍ ഉറച്ചുനിന്നു. പ്രതി യുവതിയുടെ അമ്മയെ ബന്ധപ്പെടുകയും വീട്ടില്‍ വെച്ച് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അച്ഛന്‍ സ്ഥലത്തില്ലാത്തതിനാല്‍ അമ്മ ഇതിന് വിസമ്മതിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവതിയെ വിവാഹം ചെയ്ത് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് ഇത് ലംഘിച്ചതായും അവകാശപ്പെട്ട് യുവാവ് വീട്ടിലെത്തി. യുവാവിന്റെ ഈ അവകാവാദം കുടുംബം നിഷേധിച്ചു. അത്തരമൊരു കരാറോ വാഗ്ദാനമോ നല്‍കിയിട്ടില്ലെന്നും, പ്രതി ഒരിക്കലും യുവതിയെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. ഇതോടെ മിര്‍നയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണി മുഴക്കി. അവസാനം പ്രതി തന്റെ ഭീഷണി നടപ്പാക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ വൈകാതെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നടപ്പാക്കി തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് മിര്‍നയുടെ കുടുംബം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Egypt Murder World
    Latest News
    വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കുവൈത്ത് വിടാന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍
    26/02/2026
    വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
    26/02/2026
    ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് അമേരിക്ക
    26/02/2026
    ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഫുട്ബോൾ ടൂർണ്ണമെന്റ്
    26/02/2026
    കടലാസ് വിസക്ക് വിട; ഇ-വിസ നിർബന്ധമാക്കി യു കെ
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.