Browsing: Houthi Attack

യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇസ്രായിലിലെ എയ്ലാറ്റ് പ്രദേശത്ത് ഇടിച്ചുതകര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റു.

ഹൂത്തി ഗ്രൂപ്പ് യുഎന്‍ ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം: അപലപിച്ച് ഗ്രുന്‍ഡ്ബെര്‍ഗ്

ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.

തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലിലെ ഈലാത്ത് തുറമുഖവും സൈനിക കേന്ദ്രവും ആക്രമിച്ചതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ഒരേസമയം ഇരട്ട ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.

വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.