Browsing: Gulf

ഏഷ്യൻ വംശജന്റെ പണം കവർന്ന രണ്ട് കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം നടന്നു.

യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശംസകൾ നേർന്നു.

ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം.

സൗദിയില്‍ റെയില്‍ ഗതാഗത മേഖല അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചെന്നും മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 3.9 കോടി കവിഞ്ഞെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി.

ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്).

യുഎഇയുടെ ഈന്തപ്പഴപ്പെരുമ പ്രദർശിപ്പിക്കുന്ന ഈന്തപ്പഴോത്സവത്തിനും ലേലത്തിനും അൽ ദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കം കുറിച്ചു.

ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം.