Browsing: Gaza

ഉത്തര ഗാസയില്‍ നടന്ന പോരാട്ടത്തില്‍ ഫസ്റ്റ് സര്‍ജന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന് പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികന്‍ രഹസ്യാന്വേഷണ ബറ്റാലിയനിലെ റിസര്‍വ് സൈനികനാണെന്നും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം കൂട്ടക്കൊലകള്‍ തുടരുന്നു. ദക്ഷിണ ഗാസയിലെ റഫയില്‍ റിലീഫ് വിതരണ കേന്ദ്രത്തിനു സമീപം ഇന്നലെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നതായും 90 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തേടി റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ എത്തിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം വെടിവെക്കുന്നത്.

ഗാസയിലെ വിവാദമായ അമേരിക്കന്‍ പിന്തുണയുള്ള സഹായ വിതരണ കേന്ദ്രത്തില്‍ ഭക്ഷണം തേടിയെത്തിയ മുപ്പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. സംഭവത്തില്‍ ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.

വിശന്നുമരിക്കാറായ മക്കള്‍ക്ക് അല്‍പമെങ്കിലും പശിയടക്കാന്‍ ഒരു കഷ്ണം റൊട്ടിയെങ്കിലും സംഘടിപ്പിക്കാന്‍ പെടാപാടു പെടുന്നതിനിടെ ആറു പെണ്‍മക്കളുടെ പിതാവായ ഹുസാം വാഫി കൊല്ലപ്പെട്ടത് ഗാസ നിവാസികള്‍ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം എത്രമാത്രമാണെന്ന് ലോകത്തിനു മുന്നില്‍ വ്യക്തമാക്കുന്നു.

മെയ് 23 ന് ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പതു മക്കള്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ഡോക്ടറും അതേ ആക്രമണത്തില്‍ ഉണ്ടായ ഗുരുതരമായ പരിക്കുകള്‍ കാരണം മരണത്തിന് കീഴടങ്ങിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്.

ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോയുടെ ഡൽഹി, പൂനെ, മുംബൈ, പട്‌ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ ന​ഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താന്‍ അറബ് വിദേശ മന്ത്രിമാര്‍ ഞായറാഴ്ച റാമല്ലയില്‍ എത്തുന്നത് തടയാന്‍ ഇസ്രായില്‍ തീരുമാനിച്ചു. ഫലസ്തീന്‍ പ്രസിഡന്റുമായുള്ള അറബ് വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ച പ്രകോപനപരവും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇസ്രായില്‍ അവകാശപ്പെട്ടു. റമല്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അറബ് വിദേശ മന്ത്രിമാരെ വിലക്കാന്‍ തീരുമാനിച്ചതായി ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ഹീബ്രു മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ബാഴ്‌സലോണ സർവകലാശാലയിലെ വിദ്യാർഥി ക്യാമ്പിൽ ഫലസ്തീൻ പതാക തൂക്കിയിരിക്കുന്നു

ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.