Browsing: Gaza

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും എല്ലാ പലസ്തീനികള്‍ക്കും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു.

ഗാസയിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നെറ്റ്‌സാരിം ചെക്ക്പോസ്റ്റിനടുത്തുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 13 ഫലസ്തീനികള്‍ രക്തസാക്ഷികളായതായും 200 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.

രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന്‍ ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാസങ്ങളായി ഉപരോധം നേരിടുന്ന ഗാസയിലേക്ക് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേത്രത്വത്തില്‍ ആവശ്യ സാധനങ്ങളുമായി യാത്ര തിരിച്ച മെഡ്‌ലീന്‍ കപ്പല്‍ തടഞ്ഞുവെച്ച് ഇസ്രായില്‍

കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 54,772 ആയി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് തെക്ക് റഫക്ക് പടിഞ്ഞാറുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

മൂന്ന് മാസമായി അതിർത്തികൾ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിൽ എത്തുന്നത്.

ഗാസയിലെ സ്വബ്‌റ ഡിസ്ട്രിക്ടില്‍ 2023 ല്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭാര്യയും മക്കളും പേരമക്കളും അടക്കം സ്വന്തം കുടുംബത്തില്‍ പെട്ട 70 പേര്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകുന്ന മനസ്സുമായാണ് ഡോ. ഉമര്‍ അല്‍ഹസായിന പുണ്യഭൂമിയിലെത്തി പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുന്നത്. ഗാസയില്‍ നിന്ന് ഈജിപ്ത് വഴിയാണ് ഡോ. ഉമര്‍ അല്‍ഹസായിന അടക്കം 500 ഹാജിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലൂടെ മക്കയിലെത്തിയത്.

ഗാസ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോചെയ്തതില്‍ രക്ഷാ സമിതിയില്‍ കടുത്ത രോഷം

ഗാസയിലെ സമീപകാല ഇസ്രായില്‍ നടപടികളെ തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു