ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.
ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഏഴ് പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 89 കുട്ടികളുള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 154 ആയി.