തെഹ്‌റാൻ- സൗദി അറേബ്യയുമായി ഇറാൻ യുദ്ധത്തിലല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ അനുകൂല വിമത ഗ്രൂപ്പായ യമനിലെ ഹൂത്തികൾ സൗദിക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഹൂത്തികൾക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും അവരുമായി ഇറാനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും പെസെഷ്‌കിയാൻ പറഞ്ഞു. പശ്ചിമേഷ്യയിൽ യു.എസ്- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ മേഖലയിലെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് ചർച്ച നടത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
പ്രാദേശിക രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും അയൽ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം തിരിച്ച് ആക്രമിക്കില്ലെന്നും പെസെഷ്‌കിയാൻ വ്യക്തമാക്കി.







