ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന് ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന് അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
Tuesday, August 25
Breaking:
- അബുദാബിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
- സൗദി എണ്ണ ടാങ്കറിന് നേരെ ചെങ്കടലിൽ ആക്രമണം; ജീവനക്കാർ സുരക്ഷിതർ
- ഫ്രീ ലാൻസ് വിസക്ക് തടയിട്ട് സൗദി, സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് അരലക്ഷം റിയാൽ പിഴ
- മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു
- ജില്ല പുനഃസംഘടനയ്ക്ക് കമ്മിറ്റിയെന്നു മന്ത്രി എ പി അനില്‍കുമാര്‍





