ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയോട് കാണിക്കുന്ന അനാദരവും അനുചിതവുമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു. ഇറാന് ജനത ഭീഷണികളും അപമാനങ്ങളും അംഗീകരിക്കില്ല. ചിലര്‍ അവരുടെ വ്യാമോഹങ്ങളാല്‍ നയിക്കപ്പെട്ട് ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍ ഇറാന് അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല – എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിദേശ മന്ത്രി പറഞ്ഞു. സദ്ഭാവത്തിന് സദ്ഭാവം തിരികെ ലഭിക്കും, ബഹുമാനം ബഹുമാനത്തെ വളര്‍ത്തുന്നു – അബ്ബാസ് അറാഖ്ജി പറഞ്ഞു.
Thursday, August 21
Breaking:
- ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
- കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
- ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
- അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
- ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം; 44-ാം വയസ്സിൽ റെക്കോർഡിട്ട് ബ്രസീലിയൻ ഗോൾകീപ്പർ