ന്യൂഡൽഹി- ന്യൂഡൽഹിയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ അനുമതി നൽകിയത്. ജനപഥ്കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിലാണ് ഇന്റർനെറ്റ് റദ്ദാക്കുന്നത്.


ഒക്ടോബർ 9 രാത്രി 10 മണി മുതൽ ഒക്ടോബർ 10 രാത്രി 10 മണി വരെയാണ് സേവനങ്ങൾ തടസ്സപ്പെടുക. എല്ലാവിധ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







