ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ 2024-25 അധ്യയന വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. ദമാം അൽ വഫാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും, ഉന്നത വിജയം നേടാൻ പ്രചോദനമായ സ്കൂളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളേയും ആദരിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരുടേയും നിരവധി രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ സ്കൂളിലെ മലയാളി വിദ്യാർഥികളേയും വേദിയിൽ ആദരിച്ചു.
Friday, May 1
Breaking:
- രാജ്യത്തെ ഏറ്റവും വലിയ ഡയറി ഫാം: വൈ ടി ഇ മിൽക്കിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു
- സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു, മൂന്നു മാസത്തിനിടെ നാലര കോടി കവിഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍
- തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്, മൂന്നു പേരെ കാണാതായി
- ജംറയില്‍ മിസ്റ്റിംഗ് ഫാന്‍ സംവിധാനം നവീകരിച്ചു
- ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളില്‍ പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ തടഞ്ഞ് ഇസ്രായില്‍
