ദമ്മാം: ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ 2024-25 അധ്യയന വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. ദമാം അൽ വഫാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും, ഉന്നത വിജയം നേടാൻ പ്രചോദനമായ സ്കൂളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളേയും ആദരിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരുടേയും നിരവധി രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ സ്കൂളിലെ മലയാളി വിദ്യാർഥികളേയും വേദിയിൽ ആദരിച്ചു.
സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുഫിൽ തോമസ്, ഡോ. രേഷ്മ വീരാൻ കുട്ടി എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരുന്നു. ദമ്മാം ഇന്ത്യൻ സ്കൂളിലെ വിവിധ ഡിപ്പാർട്മെൻറ് മേധാവികളായ ബിജു ഡാനിയേൽ, ബിന്ദു പി.തോമസ്, മുംതാസ് അലി, ആയിഷ മുത്തേടത്തു എന്നിവര്‍ക്കും ഡിസ്പാക് മെമെന്റോ നൽകി ആദരിച്ചു.
സൗദി ജൂനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലപ്പുറം സ്വദേശിയായ അഫാൻ സുലൈമാൻ അലിക്കും ഡിസ്പാക്കിന്റെ ആദരവ് സമ്മാനിച്ചു. ഡോക്ടറേറ്റ് നേടിയ അധ്യാപികയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ ഡോ. റാബിയ റൂബിയേയും ഡിസ്പാക്കില്‍ നിന്നും വിരമിക്കുന്ന മുന്‍ ഭാരവാഹികളായ അസ്ലം ഫറൂക്ക്, ബിനോജ് എബ്രഹാം എന്നിവര്‍ക്ക് ആദരവ് സമ്മാനിച്ചു.
ഡിസ്പാക് ചെയർമാൻ നജീം ബഷീർ ടോപ്പേഴ്സ് അവാർഡ് പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷനായിരുന്നു. അകാദമിക്-അകാദമിക്കിതര മേഖലകളില്‍ സ്കൂള്‍ നേടിയ വിജയം അഭിമാനം സമ്മാനിക്കുന്നതോപ്പം എല്ലാവരേയും ഒരേ വേദിയില്‍ ആദരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡിസ്പാക് ഭാരവാഹികൾ പറഞ്ഞു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് ഇ.കെ.സലീം, ആലിക്കുട്ടി ഒളവട്ടൂർ, സി. അബ്ദുൽ ഹമീദ്, ജമാൽ വല്യാപ്പള്ളി, ആൽബിൻ ജോസഫ്, ഹനീഫ തലശ്ശേരി, ഷബീർ ചാത്തമംഗലം, റഷീദ് ഉമര്‍, മുഹ്സിൻ ദാദ്, നൗഷാദ് തഴവ, അനിൽ കുമാർ, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഹസ്നൈൻ, മജീദ് കൊടുവള്ളി, സുബൈർ ഉദിനൂർ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറർ ആസിഫ് താനൂർ നന്ദി പ്രകാശിപ്പിച്ചു.
പരിപാടിക്ക് മിഴിവേകി പ്രവിശ്യയിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങളായ ദേവിക കലാക്ഷേത്ര, ദി കമ്പനി (ഷാരൂഖ്) , നാട്യാഞ്ജലി നിർത്ത കലാക്ഷേത്ര, സൗജന്യ ഡാൻസ് സ്കൂൾ അവതരിപ്പിച്ച മനോഹര നൃത്തങ്ങളും റഊഫ് ചാവക്കാട്, മുഹമ്മദ് അലി നവാസ്, ഗൗരി നന്ദ എന്നിവർ അവതരിപ്പിച്ച ഗാനങ്ങളും ആസ്വാദകർക്ക് വേറിട്ട അനുഭവമായി. നൗഫൽ അവതരിപ്പിച്ച മാജിക് ഷോ സദസിന്റെ ശ്രദ്ധപിടിച്ച് പറ്റി.
നൂറ നിറാസ് അവതാരകയായ ടോപ്പേഴ്സ് അവാർഡിൽ നബ ഫാത്തിമ ആഷിഫ് ഖുര്‍ആന്‍ പാരായണം നടത്തി. ഡിസ്പാക്ക് ഭാരവാഹികളായ തോമസ് തൈപ്പറമ്പിൽ, മുജീബ് കളത്തിൽ, ആഷിഫ് ഇബ്രാഹിം, അജീം ജലാലുദീൻ, ഫൈസി വാറങ്കോടന്‍, ഇർഷാദ് കളനാട്, ഷിയാസ് കണിയാപുരം, നിസ്സാം യൂസഫ്, ജോയ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ് ബഷീർ, മുസ്തഫ പാവേൽ, നാസ്സർ കടവത്ത്, മജ്റൂഫ്, മുഹമ്മദ് റാഫി, ഷമീർ വി.പി, ഷറഫുദീൻ കാസ്സിം, മുഹമ്മദ് നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശിയ ഗാനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.