Browsing: Court order

കോച്ചിങ്ങിനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ക്രിക്കറ്റ് പരിശീലകന് കോടതി കഠിനതടവും പിഴയും വിധിച്ചു.

ഏഴ് വർഷം മുമ്പ് മൻഹാട്ടനിലെ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി റാൻഡി സാന്റോസിന് (31) 40 വർഷം ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു

അബുദാബി – മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിയായ യു.എ.ഇ പൗരന്‍ സെയ്ഫ് സാലിം സെയ്ഫ് അലി അല്‍മഖ്ബാലിയെ (50) അബുദാബി ഫെഡറല്‍ കോടതി ഓഫ് അപ്പീല്‍സിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

വിഭാഗീയ സംഘര്‍ഷം വിതച്ചതിനും ഇറാനോട് അനുഭാവം പുലര്‍ത്തിയതിനും ദേശീയ സുരക്ഷാ, ഭീകര വിരുദ്ധ ക്രിമിനല്‍ കോടതി നാല് പേരെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.

ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി മൃതദേഹം സഅദ് അല്‍അബ്ദുല്ല ഏരിയയിലെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 14 വര്‍ഷം തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.

പുൾമാനിൽ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മെക്സിക്കോയിലേക്ക് കടത്തിയ കേസിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു.

വിഭാഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത കേസില്‍ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി 17 പ്രതികളെ മൂന്ന് വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.

മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പോലീസ് പിടിയിലായ 29 വയസ്സുകാരനായ പ്രവാസി യുവാവിന് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.

ക്രിപ്‌റ്റോ കറന്‍സിയിലും സ്വര്‍ണത്തിലും നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ ഉയര്‍ന്ന തോതില്‍ ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച്, സര്‍വീസില്‍ നിന്ന് വിരമിച്ച കുവൈത്തി പൗരനെ കബളിപ്പിച്ച സംഘത്തിലെ അംഗങ്ങളെ കുവൈത്ത് ക്രിമിനല്‍ കോടതി പത്തു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.

2023-ൽ തന്റെ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട് വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു