ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള് ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
Sunday, March 8
Breaking:
- മാനവിക സംസ്കൃതിയുടെ സ്നേഹസംഗമം തീർത്ത് ജെ.ടി.എ മെഗാ ഇഫ്താർ; ജിദ്ദയിലെ പ്രവാസി മലയാളിക്ക് ഹൃദ്യമായ സംഗമം
- ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; മറീനയിലെ കെട്ടിടത്തിനും നാശനഷ്ടം
- യു.എ.ഇയില്‍ ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
- ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
- ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
