തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅബാലയം കഴുകി. ഇന്ന് രാവിലെ സുബ്ഹി നമസ്കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീരും ഊദ് ഓയിലും സുഗന്ധങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു.
Saturday, August 30
Breaking:
- ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി മോദി; യുവാക്കൾക്ക് ജാപ്പനീസ് പഠനത്തിന് കൂടുതൽ അവസരം വേണം
- എഎഫ്സി അണ്ടർ-23 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ദോഹയിൽ
- കാഫാ നേഷൻസ് കപ്പ്; ഗുർപ്രീത് സിംങ് രക്ഷകനായി, ഇന്ത്യക്ക് താജിക്കിസ്ഥാനെതിരെ വിജയ തുടക്കം
- കാഫാ നേഷൻസ് കപ്പിൽ ഇറാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു
- ഏഷ്യ കപ്പ് ക്രിക്കറ്റ് 2025: ടിക്കറ്റ് വിൽപ്പന ആരംഭിച്ചു