Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    • നിയന്ത്രിച്ചില്ലെങ്കിൽ സർവ്വനാശം: എ.ഐ വികസനം സാവധാനത്തിലാക്കാൻ കൈകോർത്ത് ആഗോള എ.ഐ മേധാവികൾ
    • കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം
    • സൗദി പൈപ്പ്‌ലൈൻ ആക്രമണം; ഇറാൻ- ഇറാഖ് അതിർത്തിയിൽ ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തി
    • ഇറാനോട് വിയോജിപ്പ്; മസ്‌കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/09/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ എല്ലാ നിലപാടുകളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം. കോഴിക്കോട്ട് വെച്ച് കാന്തപുരത്തെ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. മലേഷ്യ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്ന കാര്യം കാന്തപുരത്തോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “വിശുദ്ധ ഖുർആൻ, പ്രവാചകചര്യ (ഹദീസ്), മതഗ്രന്ഥങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരം. പല രീതിയിലും മികച്ചൊരു അധ്യാപകനുമാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും തങ്ങൾ യോജിക്കുന്നില്ല,” അൻവർ ഇബ്രാഹീം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാന്തപുരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജ് അടക്കമുള്ള സ്ഥാപനങ്ങളെ ചൂണ്ടിക്കാണിച്ച മലേഷ്യൻ പ്രധാനമന്ത്രി, ഇത്തരം കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഭാവിയിൽ ആശുപത്രികളിൽ ജോലി ചെയ്യാൻ പോകുന്നവരാണെന്നും ഓർമ്മിപ്പിച്ചു. “മൊത്തത്തിലുള്ള പശ്ചാത്തലം നോക്കുകയാണെങ്കിൽ താൻ ഇതിൽ വലിയ ആശങ്കാകുലനല്ല. എന്നാൽ മലേഷ്യയിൽ ഞങ്ങൾ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നുണ്ട്. ഞങ്ങളുടെ സർവകലാശാലകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. തന്റെ ഭാര്യ ഒരു മെഡിക്കൽ ഡോക്ടറാണ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള തന്റെ എല്ലാ മക്കൾക്കും പഠിക്കാനുള്ള എല്ലാ അവസരങ്ങളും സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താൻ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാ പണ്ഡിതന്മാരോടും എല്ലാവരും യോജിക്കണമെന്നില്ല. അതുപോലെ എല്ലാ പ്രധാനമന്ത്രിമാരോടും അല്ലെങ്കിൽ പ്രസിഡന്റുമാരോടും യോജിക്കണമെന്നും നിർബന്ധമില്ല,” അദ്ദേഹം പറഞ്ഞു.

    മലേഷ്യയിലെ പ്രവാസി സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, തമിഴ്‌നാട് സന്ദർശിക്കാനും ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കി. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാലാണ് അത് മാറ്റിവെച്ച് കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ, സ്ത്രീകൾ വീടുകൾക്കുള്ളിൽ കഴിയണമെന്നും പരസ്യമായി പ്രത്യക്ഷപ്പെടരുതെന്നുമാണ് ഖുർആൻ പറയുന്നതെന്ന് കാന്തപുരം പ്രസ്താവിച്ചിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ വിനാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്‌ലാം പർദ്ദ നിർബന്ധമാക്കിയതെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ ഈ നിലപാട് പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്നും ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു. തുടർന്ന്, സ്ത്രീകൾ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടണമെന്ന് വിശ്വസിക്കുന്നവരല്ല തങ്ങളെന്ന് കാന്തപുരം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anwar Ibrahim Calicut kanthapuram
    Latest News
    സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    13/09/2026
    നിയന്ത്രിച്ചില്ലെങ്കിൽ സർവ്വനാശം: എ.ഐ വികസനം സാവധാനത്തിലാക്കാൻ കൈകോർത്ത് ആഗോള എ.ഐ മേധാവികൾ
    13/09/2026
    കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം
    13/09/2026
    സൗദി പൈപ്പ്‌ലൈൻ ആക്രമണം; ഇറാൻ- ഇറാഖ് അതിർത്തിയിൽ ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തി
    12/09/2026
    ഇറാനോട് വിയോജിപ്പ്; മസ്‌കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.