Browsing: Betting app

ബെറ്റിങ് ആപ്പുകളുടെ പ്രചാരണത്തിൽ പങ്കെടുത്തതിനാൽ നിരവധി പ്രശസ്തതാരങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് എടുത്തു. സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് ടെലിവിഷൻ അവതാരകരും ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി