ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Tuesday, October 27
Breaking:
- വേശ്യാവൃത്തി: അസീറില്‍ പ്രവാസി യുവതികള്‍ അറസ്റ്റില്‍
- എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്: റിയാദിലെ മത്സരം മാറ്റിയത് ദുബായ് ക്ലബ്ബിന് വിമാനം കിട്ടാത്തതിനാൽ
- മക്ക കരാർ രാജ്യങ്ങളും ഇറാനും ചർച്ചകൾ തുടരും
- ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന: കുവൈത്തിൽ മൂന്ന് പേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവ്
- റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഇന്ത്യക്കാരൻ കുവൈത്തിൽ അറസ്റ്റിൽ

