Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    അൽ ഹിലാലിന് കരുത്തു പകരാൻ തിയോ ഹെർണാണ്ടസ് എത്തുന്നു; കരാർ മൂന്നു വർഷത്തേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 Sports Football Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ക്ലബ്ബ് ലോകകപ്പിൽ മിന്നും പ്രകടനത്തോടെ ലോക ഫുട്‌ബോൾ പ്രേമികളുടെ മനംകവർന്ന സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക് ഫ്രഞ്ച് ഡിഫന്റർ തിയോ ഹെർണാണ്ടസും എത്തും. എ.സി മിലാനിലെ ആറു വർഷം നീണ്ട കരിയറിനു ശേഷമാണ് 27-കാരൻ അൽ ഹിലാലിലേക്ക് കൂടുമാറുന്നത്. സൗദി ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്.

    ഏതാനും ആഴ്ചകളായി തിയോ ഹെർണാണ്ടസിന്റെ ട്രാൻസ്ഫർ സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും, ഹെർണാണ്ടസ് അടുത്ത സീസണിൽ തന്റെ ടീമിലുണ്ടാവില്ലെന്ന് ഇന്നലെയാണ് എ.സി മിലാൻ മാനേജർ മാസിമില്യാനോ അലെഗ്രി വ്യക്തമാക്കിയത്. ഇതോടെ, മറ്റൊരു ഇറ്റലിക്കാരനായ സിമോൺ ഇൻസാഗിക്കു കീഴിലാവും ഹെർണാണ്ടസ് അടുത്ത സീസൺ മുതൽ കളിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടതു ബാക്ക് ആയി തിളങ്ങുന്ന തിയോ ഹെർണാണ്ടസ് ഫ്രാൻസിനു വേണ്ടി 38 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. ഡിഫൻസീവ് കഴിവുകൾക്കൊപ്പം വേഗത, ഡ്രിബ്ലിങ് മികവ്, വായുവിലെ മികവ് എന്നിവയും ഹെർണാണ്ടസിനെ അപകടകാരിയാക്കുന്നു. പി.എസ്.ജിയുടെ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന്റെ ഇളയ സഹോദരനാണ്.

    അത്‌ലറ്റികോ മാഡ്രിഡ് ബി, അലാവസ്, റയൽ മാഡ്രിഡ്, റയൽ സോഷ്യദാദ് എന്നിവയാണ് എ.സി മിലാനു മുമ്പ് തിയോ കളിച്ച ക്ലബ്ബുകൾ. മിലാനു വേണ്ടി 195 മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Hilal saudi pro league Theo Hernandes Transfer
    Latest News
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026
    ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.