Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിൽ
    • ലക്‌നൗ- ദമ്മാം വിമാനത്തിന് ബോംബ് ഭീഷണി
    • യെമനിലെ തന്ത്രപ്രധാന നഗരമായ മോഖ ഹൂത്തികൾ പിടിച്ചെടുത്തു
    • ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    • യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിലെത്തും. അഞ്ചുദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് അൻവർ ഇബ്‌റാഹീം കോഴിക്കോടെത്തുക. മർകസ് സെൻട്രൽ ക്യാമ്പസിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥന സംഗമത്തിലും വിരുന്നിലും സംബന്ധിക്കും.

    വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും നടക്കും. മർകസ് സന്ദർശന ശേഷം അൻവർ ഇബ്‌റാഹീം കാന്തപുരത്തിനൊപ്പം മടവൂർ സിഎം മഖാമും സന്ദർശിക്കും.

    ഇത് രണ്ടാം തവണയാണ് അൻവർ ഇബ്‌റാഹീം കാന്തപുരത്തെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. അന്നും കാന്തപുരവുമൊത്ത് അദ്ദേഹം മടവൂർ മഖാം സന്ദർശിച്ചിരുന്നു. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴിൽ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടും കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ഇടപെടലുകൾ നടത്തിയിരുന്നു. മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ പര്യടനവും കേരള സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയിൽ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anwar Ibraheem kanthapuram
    Latest News
    മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദർശിക്കാൻ ഞായറാഴ്ച കേരളത്തിൽ
    11/09/2026
    ലക്‌നൗ- ദമ്മാം വിമാനത്തിന് ബോംബ് ഭീഷണി
    10/09/2026
    യെമനിലെ തന്ത്രപ്രധാന നഗരമായ മോഖ ഹൂത്തികൾ പിടിച്ചെടുത്തു
    10/09/2026
    ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    10/09/2026
    യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.