മാഡ്രിഡ് – തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മയ്യോർക്ക ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്താണ് റയൽ വിജയം സ്വന്തമാക്കിയത്. എല്ലാ ഗോളുകളും ആദ്യ പകുതി തന്നെ കണ്ട മത്സരത്തിൽ പിന്നിട്ട ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. പതിനെട്ടാം മിനുറ്റിൽ മുർക്കിയിലൂടെ എതിരാളികൾ മുന്നിലെത്തിയെങ്കിലും 37 മിനുറ്റിൽ അർദ ഗുലറും തൊട്ടടുത്ത നിമിഷം തന്നെ വിനീഷ്യസ് ജൂനിയറും ഗോൾ നേടിയതോടെയാണ് റയൽ വിജയം ഉറപ്പിച്ചു പോയി പട്ടികയിൽ ഒന്നാമതെത്തിയത്.
അതേസമയം അത്‌ലറ്റിക്കോ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാതെ മടങ്ങി. ഇരു ടീമുകളും ഒരു ഗോൾ അടിച്ചു ഡിപോർട്ടീവോ അലാവസിന് എതിരെ സമനിലയിൽ പിരിയുകയായിരുന്നു അത്‌ലറ്റിക്കോ. മറ്റൊരു മത്സരത്തിലും മുന്നിട്ട് നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോ ഗോൾ വഴങ്ങിയത്.
ഏഴാം മിനുറ്റിൽ സിമിയോണിയിലൂടെ മുന്നിലെത്തിയെങ്കിലും പതിനാലാം മിനുറ്റിൽ പെനാൽറ്റിയിലൂടെ കാർലോസ് വിസെന്റെ എതിരാളികളെ ഒപ്പമെത്തിക്കുകയായിരുന്നു.
മറ്റു മത്സരങ്ങൾ
റയൽ ഒവിഡോ – 1 ( ലിയാൻഡർ ഡെൻഡോങ്കർ -40)
റയൽ സോസിഡാഡ് – 0
ജിറോണ – 0
സെവിയ്യ – 2 ( അൽഫോൺ ഗോൺസലാസ് – 30 / ഐസക് റോമേറോ – 55)
ഇന്നത്തെ മത്സരങ്ങൾ
ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ റയോ വയ്യെക്കാനോയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് ( സൗദി 10:30 PM) മത്സരം. തുടർച്ചയായ മൂന്നാം വിജയമാണ് കാറ്റിലോണിയൻ ക്ലബ് ലക്ഷ്യമിടുന്നത്.
മത്സരങ്ങൾ
സെൽറ്റാ വിഗോ – വിയ്യ റയൽ
( ഇന്ത്യ 8:30 PM) ( സൗദി 6:00 PM)
റയൽ ബെറ്റിസ് – അത്‌ലറ്റിക് ബിൽബാവോ
( ഇന്ത്യ 10:30 PM) ( സൗദി 8:00 PM)
എസ്പ്യനോൾ – ഒസാസുന
( ഇന്ത്യ 11:00 PM) ( സൗദി 8:30 PM)
ബാർസലോണ – റയോ വയ്യെക്കാനോ
( ഇന്ത്യ 1:00 AM) ( സൗദി 10:30 PM)