കൊൽക്കത്ത: ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- ബ്രസീൽ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ്. ഇന്നലെ വൈകുന്നേരം നാല് മണി മുതൽ ഓൺലൈനായി ഔദ്യോഗികമായി ടിക്കറ്റ് വിൽപ്പന ആരംഭിച്ച് 20 മിനുട്ടിനകം നോൺ-പ്രീമിയം (സിൽവർ, ഗോൾഡ് വിഭാഗങ്ങൾ) ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നു. 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് അതിവേഗം തീർന്നത്.
ജൂലിയൻ അൽവാരസ് അത്ലറ്റികോ മാഡ്രിഡിൽ തുടരും
ഏറ്റവും കുറഞ്ഞ നിരക്കായ 999 രൂപയുടെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി ഒരു മണിക്കൂറിനുള്ളിൽ തന്നെ പൂർണ്ണമായി വിറ്റുതീർന്നു. 10,000 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ള വി.ഐ.പി, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്കും വലിയ ഡിമാന്റാണുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







