Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    • ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    • ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഓവലിൽ ചരിത്രവിജയം; ത്രില്ലർ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ 6 റൺസിന് തകർത്ത് ഇന്ത്യ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്04/08/2025 Sports Cricket India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഓവൽ– കെന്നിങ്ടൺ ഓവലിൽ നടന്ന ആവേശഭരിതമായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് തകർത്ത് ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫി 2-2 എന്ന സമനിലയിൽ കലാശിച്ചു.

    നാലാം ദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർ, നിർണായകമായ അഞ്ചാം ദിവസവും അതേ ആവേശം തുടരുകയായിരുന്നു. വിജയത്തിന് വേണ്ടത് വെറും 35 റൺസ് മാത്രമുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ തുടർച്ചയായ വിക്കറ്റ് നഷ്ടങ്ങളാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇന്ത്യയ്ക്ക് അവശേഷിച്ച നാല് വിക്കറ്റുകൾ വീഴ്ത്താൻ ഏറെ വൈകേണ്ടിവന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ആക്രമണത്തിന്റെ നീക്കം നയിച്ചു. മികച്ച ലൈനിലും ലെങ്ത്തിലുമുള്ള ബൗളിംഗ് പ്രകടനത്തിലൂടെ അവർ ഇംഗ്ലീഷുകാരെ തകർത്തു. ഗസ് അറ്റ്കിൻസനെ ക്ലീൻബൗൾഡ് ചെയ്ത്, സിറാജ് തന്റെ മത്സരത്തിലെ അഞ്ചാമത്തെയും നിർണായകവുമായ വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ് ബാൻഡേജുമായി പതിനൊന്നാമനായി കളത്തിലിറങ്ങിയെങ്കിലും ഇന്ത്യൻ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

    374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിക്കുമ്പോൾ റൂട്ട്,ബ്രൂക്ക് എന്നിവരുടെ സെഞ്ചുറി ബലത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലായിരുന്നു. നാലു വിക്കറ്റ് കയ്യിലിരിക്കെ വെറും 35 റൺസ് മതിയെന്ന പ്രതീക്ഷയുമായി ഇറങ്ങിയ വെള്ളകാർക്ക് തിരിച്ചടിയായത് സിറാജിന്റെയും,പ്രസിദ് കൃഷ്ണയും മികച്ച ബൗളിംഗ് പ്രകടനമാണ്. സ്കോർ 347ൽ നിൽക്കെ സ്മിത്തിന്റെ വിക്കറ്റ് നേടി അഞ്ചാം ദിവസത്തിന് തുടക്കമിട്ടപ്പോൾ ജാമി ഓവർട്ടൺ,ജോഷ് ടോങ് എന്നിവരെ പുറത്താക്കി പ്രസിദ് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഒരു വശത്ത് ആറ്റ്കിൻസൺ ചെറുത്തുനിൽപ്പ് തിരിച്ചടിയാകുമോ എന്ന് ഭയന്നിരുന്നു. എന്നാൽ സിറാജ് എറിഞ്ഞ 86-ാം ഓവറിലെ ആദ്യ പന്തിൽ സ്കോർ 367ൽ നിൽക്കെ താരത്തെ ബൗൾഡ് ആക്കിയതോടെ ഇന്ത്യ വിജയം കരസ്ഥമാക്കി.രണ്ടാം ഇന്നിങ്സിൽ സിറാജ് അഞ്ചും പ്രസിദ് നാലും വിക്കറ്റും സ്വന്തമാക്കിയത് ഇന്ത്യയുടെ വിജയത്തിന് ഇരട്ടിമധുരം നൽകുന്നു.

    അഞ്ചാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ബാറ്റ് ചെയ്ത് ഇന്ത്യ, കരുൺ നായരിന്റെ അർദ്ധ സെഞ്ച്വറി ബലത്തിൽ 224 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് സ്വന്തമാക്കി 247 റൺസിന് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ജയ്സ്വാളിന്റെ സെഞ്ചുറിയും, ആകാശദീപ്, ജഡേജ,സുന്ദർ എന്നിവരുടെ ബാറ്റിംഗ് മികവിലും 396 എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു, 374 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയിൽ മികച്ചപ്രകടനം കാഴ്ചവെക്കാൻ ആയത് ബ്രൂക്ക്, റൂട്ട് എന്നിവർക്ക് മാത്രമാണ്.

    ഗില്ലിന്റെ കീഴിൽ ആദ്യമായി ഇറങ്ങിയ ഇന്ത്യ ഒന്നാം ടെസ്റ്റിൽ തോറ്റെങ്കിലും രണ്ടാം മത്സരം 336 റൺസിന്റ കൂറ്റൻ വിജയം കരസ്ഥസമാക്കി. മൂന്നാം മത്സരം 22 റൺസിന് ഇംഗ്ലണ്ട് ജയം നേടിയപ്പോൾ,നാലാം മത്സരം സമനിലയിൽ അവസാനിക്കുകയാണ് ചെയ്തിരുന്നത്.

    കൊഹ്‌ലി, രോഹിത് എന്നിവരുടെ വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുണ്ടായിരുന്നു ഈ മത്സരങ്ങൾക്ക്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket England India india win muhammed siraj
    Latest News
    പ്രമുഖ മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോർജ് അന്തരിച്ചു
    03/10/2025
    ഒടിപി നിർത്തലാക്കാനൊരുങ്ങി യുഎഇ; ഓൺലൈൻ തട്ടിപ്പിന് ചെക്ക് വെച്ച് ബാങ്കുകൾ
    03/10/2025
    ദുബൈയിൽ എയർപോർട്ട് ക്ലീനറെ ആവശ്യമുണ്ട്
    03/10/2025
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.