പാരീസ്- ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ. ഇന്ന് പാരീസിൽ ചേർന്ന ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ ഐകകണ്ഠ്യേന പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡയല്ലോ മാധ്യമങ്ങളോട് പറഞ്ഞു.
ഫിഫ പ്രസിഡന്റിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായും ലോക ഫുട്ബോളിന്റെ ഭരണം നിലവിൽ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയുമായി ഒത്തുപോകാൻ കഴിയില്ലെന്നും ഫ്രാൻസ് വ്യക്തമാക്കി. ഫിഫയുടെ നിലവിലെ ഭരണസംവിധാനത്തിൽ കാതലായ മാറ്റങ്ങളും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു
