വയസ്സ് നാൽപ്പത് ആണെങ്കിലും ഇന്നും യുവതാരങ്ങളോട് മത്സരിക്കുന്ന ആളാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ ജീവിതരീതികളെ കുറിച്ച് സാമുഹ്യമാധ്യമങ്ങളിലെ ചർച്ച മുറുകെവയാണ് ചർച്ചക്ക് താരം തന്നെ വിരാമമിട്ടത്. പ്രമുഖ പോഡ്കാസ്റ്റ് ആയ ‘വൂപി’ന് നൽകിയ അഭിമുഖത്തിലാണ് താരം രഹസ്യം വെളിപ്പെടുത്തിയത്. “ദിസ് ഈസ് റെസ്റ്റ്”, ‘അതാണ് നിങ്ങളുടെ ശരീരവും മനസ്സുവും വീണ്ടെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട് ഉപകരണം’ റൊണാൾഡോ പറഞ്ഞു.
വിശ്രമം എന്നത് എല്ലാർക്കും ആവശ്യമാണ് എന്നാൽ, ഒരു കായികതാരത്തിന് അത് അത്യന്താപേക്ഷിതവും, നിങ്ങൾ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരം വീണ്ടെടുക്കില്ല, നിങ്ങളുടെ പേശികളും, റൊണാൾഡോ കൂട്ടിചേർത്തു. ആരോഗ്യമുള്ള ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം താരം ഇടക്കിടെ ഓർമ്മിപ്പിച്ചു. താരത്തിന് നാൽപ്പത് വയസ്സായെങ്കിലും ജീവശാസ്ത്രപരമായ പ്രായം അതിലും കുറമാണ് എന്ന് അടുത്തിടെ ഒരു പഠനം പുറത്ത് വന്നിരുന്നു. നിങ്ങളുടെ ഉറക്കം, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് റൊണാൾഡോ.
ദൈനംദിന ഉറക്കം


ദിനേന 7 മണിക്കൂർ ആണ് താരത്തിന്റെ കണക്ക്. എന്നും രാത്രി 11 മണിക്ക് മുമ്പ് തന്നെ കിടക്കും രാവിലെ 8:30- 8:45 ഓടുകൂടി എഴുന്നേൽക്കും, റൊണാൾഡോ പറഞ്ഞു. എന്നാൽ, രാത്രിയിലെ മത്സരം, യാത്ര, മറ്റു തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ ഉറക്കത്തിന് ക്രമീകരണം വരുത്തു. ഇടക്കിടെ വരുത്തുന്ന ഇത്തരം ക്രമീകരണങ്ങൾ തന്റെ ഉറക്കത്തിന് തടസ്സമാവുന്നുണ്ടെന്നും, എന്നിരുന്നാലും കൃത്യമായ ഉറക്കത്തിന് താൻ മുൻതൂക്കം നൽകുന്നുണ്ടെന്നും റൊണാൾഡോ കൂട്ടിചേർത്തു.