ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്റർ മിലാൻ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനിസിനെ നേരിടും. നാളെ രാവിലെ 6.30 ന് മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ഏറ്റുമുട്ടും.
ആദ്യപകുതിയിൽ നാല് ഗോൾ വഴങ്ങുകയും എതിർ പോസ്റ്റിലേക്ക് ഒരുതവണ പോലും ഷോട്ട് പായിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇന്റർ മയാമി രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല.