Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ‘ട്രംപ് വിളിച്ചിട്ടു പോലുമില്ല’; യുഎസ് പ്രസിഡണ്ടിന്റെ അവകാശവാദം തള്ളി എസ് ജയശങ്കർ
    • അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് അതുല്യയുടെ അച്ഛൻ
    • വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികള്‍ക്ക് വധശിക്ഷ
    • കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    • ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Auto

    കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്

    നിസാൻ കാറുകളിൽ പ്രധാനിയായ പെട്രോളും ഓഫറിൽ എത്തുന്നതാണ്. ഉപഭോക്താക്കൾക്കായി വിപണനാന്തരം ഉള്ള സേവനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 Auto Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    al masood
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– കാർ പ്രേമികൾക്ക് സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്. അബുദാബി, അൽ ഐൻ, അൽ ദഫ്ര പ്രദേശങ്ങളിലാണ് അൽ മസൂദ് പ്രത്യേക ഓഫറുകൾ കാർ പ്രേമികൾക്കായി മുന്നോട്ട് വെച്ചത്. റെനോ, നിസാൻ, ഇൻഫിനിറ്റി തുടങ്ങിയ വാഹനങ്ങൾ കയ്യിലുള്ളവർക്കായാണ് അൽ മസൂദ് ഓട്ടോമൊബൈൽസ് വേറിട്ട ഓഫറുകൾ കൊണ്ടുവന്നിട്ടുള്ളത്.

    ഓഫറുകൾ എന്തെല്ലാം?

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിസാൻ കാറുകളുടെ അൾടിമ, കിക്സ്, എക്സ്-ട്രെയിൽ, എക്സ്-ടെറ, പാത്ഫൈൻഡർ തുടങ്ങിയ മോഡലുകൾ 73,000 ദിർഹത്തിന് ലഭ്യമാകും. അഥവാ തവണവ്യവസ്ഥയിൽ 1,088 ദിർഹം മാസം നൽകിയും കാർ സ്വന്തമാക്കാൻ സാധിക്കും. ഇൻഫിനിറ്റിയുടെ 149,000 ദിർഹം വിലവരുന്ന ക്വി.എക്സ് 50 തവണവ്യവസ്ഥയിൽ മാസം 2,285 ദിർഹത്തിനും, 150,000 ദിർഹം വിലവരുന്ന ക്വി.എക്സ് 55 തവണവ്യവസ്ഥയിൽ മാസം 2,300 ദിർഹത്തിനും സ്വന്തമാക്കാൻ സാധിക്കും.തവണവ്യവസ്ഥയിൽ 690 ദിർഹം മാസം നൽകുകയാണെങ്കിൽ റെനോയുടെ മേഗനയും, മാസം 951 ദിർഹം നൽകുകയാണെങ്കിൽ കോലിയോസും സ്വന്തമാക്കാവുന്നതാണ്.

    വാഹനങ്ങളെ 167 പോയിന്റ് എന്ന വിശദമായ പരിശോധനക്ക് വിധേയമാക്കിയാണ് വിൽക്കുന്നതിനോ വാങ്ങുന്നതിനോ ആയി കമ്പനി കാർ ഏറ്റെടുക്കുക. പരിശോധനയിൽ കാറിന് കേടുപാട് ഉള്ളതായി കണ്ടെത്തിയാൽ ജെനുയിൻ പാർട്സുമായി മാറ്റിവെച്ചാണ് കേടുപാടുകൾ തീർക്കുക. എന്നാൽ ഇതിനായി അധികം പണം നൽകേണ്ടതായി വരില്ല. മാനുഫാക്ചറിങ് വാറന്റിയിൽ തന്നെ ഇത്തരം റിപ്പയറിങ് സാധ്യമാകുന്നതാണ്. ഇനി കാറിന് റിപ്പയറിങ് ആവശ്യമില്ലെങ്കിൽ കാറിന്റെ വാറന്റി പ്ലാൻ പുതിയ കാറിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്. ഇതിനെല്ലാം പുറമേ വാങ്ങാൻ ഉദ്ദേശിക്കുന്ന പുതിയ കാറിന് കുറഞ്ഞ പലിശയായ 1.99 ശതമാനം മാത്രം നൽകിയാൽ മതിയാകും എന്നും ശ്രദ്ധേയമാണ്.

    കുറഞ്ഞ ഇഎംഐ കൊണ്ട് പുതിയ വാഹനങ്ങൾ

    നിസാൻ 2025 മോഡൽ കാറുകൾ ഉൾപ്പെടെ കുറഞ്ഞ തവണവ്യവസ്ഥയിലാണ് ഓഫറിലായി എത്തിയിരിക്കുന്നത്. നിസാൻ അൾട്ടിമക്ക് മാസം 1,659 ദിർ​ഹം മാത്രമേ തവണവ്യവസ്ഥയിൽ നൽകേണ്ടതായുള്ളു. കിക്സിന് 1,295 ദിർഹവും. നിസാൻ കാറുകളിൽ പ്രസിദ്ധനായ സണ്ണിക്ക് 899 ദിർ​ഹം മാത്രമാണ് മാസം നൽകേണ്ടതായി വരുന്നുള്ളു. മൾട്ടിപർപ്പസ് വാഹനമായ എക്സ് ട്രെയിലിന് 1,545 ദിർഹവും, എക്സ്-ടെറക്ക് 1,575 ദിർഹവും നൽകിയാൽ മതി. എസ്‍യുവി കാറുകളിലെ ഏറ്റവും വലിയവനായ പാത്ഫൈൻഡറിന് മാസം 2,390 ദിർഹമാണ് വില വരുന്നത്, ഇതിന് പുറമേ അഞ്ച് വർഷത്തെ വാറന്റിയും, 100,000 കിമി വരെ സർവീസും കമ്പനി നൽകുന്നുണ്ട്.

    കോംമ്പാക്ട് എസ്‍യുവി പ്രേമികൾക്ക് മാസം 888 ദിർഹം മുതൽ ആരംഭിക്കുന്ന മാ​ഗനൈറ്റ് പോലുള്ള വാഹനം തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന വാഹനങ്ങൾ ആണ് തിരയുന്നതെങ്കിൽ മാസം 2,725 ദിർഹം കൊണ്ട് നിസാൻ സെറ്റ് (Nissan- Z) ഉത്തമ ചോയ്സ് ആയിരിക്കും. ഇതിനെല്ലാം പുറമേ നിസാൻ കാറുകളിൽ പ്രധാനിയായ പെട്രോളും ഓഫറിൽ എത്തുന്നതാണ്. ഉപഭോക്താക്കൾക്കായി വിപണനാന്തരം ഉള്ള സേവനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്.

    ഇൻഫിനിറ്റി കാറുകളോട് ഭ്രമമുള്ളവർക്ക് മാസം 5,499 ദിർഹത്തിന് ക്വി.എക്സ് 80, 2,888 ദിർഹത്തിന് ക്വി.എക്സ് 60 യും സ്വന്തമാക്കാൻ സാധിക്കുന്നതിനോടൊപ്പം തന്നെ 55,000 ദിർഹം ലാഭിക്കാനും സാധിക്കും. ഇതുപോലെ തന്നെ, ക്വി.എക്സ് 55ഉം ക്വി.എക്സ് 50ഉം മാസം 1,999 ദിർഹത്തിന് സ്വന്തമാക്കുന്നതിനോടൊപ്പം തന്നെ 45.000 ദിർ​ഹം ലാഭിക്കാനും സാധിക്കും. റെനോ കാറുകൾ ആകർഷകമായ ഓഫറുകളോടെയാണ് വിപണിയിലെത്തുന്നത്. അഞ്ച് വർഷത്തെ വാറന്റി. മൂന്ന് വർഷത്തെ സൗജന്യ സേവനം തുടങ്ങിയവ വെറും 1,777 ദിർഹം മാസം തവണവ്യവസ്ഥയിൽ കാർ സ്വന്താമാക്കിയാൽ നേടാവുന്നതാണ്. അതേ സമയം അർകന മാസം 999 ദിർ​ഹത്തിന് സ്വന്തമാക്കാവുന്നതാണ്.

    “അൽ മസൗദ് ഓട്ടോമൊബൈൽസിൽ, ഗുണനിലവാരത്തിലോ സേവനത്തിലോ വിട്ടുവീഴ്ച ചെയ്യില്ല. വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിചേരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇപ്പോൾ വാങ്ങൂ, 2026 ൽ പണം നൽകു എന്ന കാമ്പയിനിന്റെ വിപുലീകരണം വഴി, ഉപഭോക്താക്കൾക്ക് ഞങ്ങളുടെ നിലവാരം സാക്ഷ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പുതിയ മോഡൽ കാറുകളും ആകർഷകമായ ഓഫറുകളും സംയോജിപ്പിച്ച്, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.” എന്ന് അൽ മസൗദ് ഓട്ടോമൊബൈൽസിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ, ബാചിർ ​ഗെമയേൽ പറഞ്ഞു.

    അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലെ എല്ലാ അൽ മസൗദ് ഓട്ടോമൊബൈൽസ് ഷോറൂമുകളിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അൽ മസൂദ് ഓട്ടോമൊബൈൽസ് ഷോറൂമുകൾ സന്ദർശിക്കുകയോ ഓൺലൈനിൽ ഓഫറുകൾ അന്വേഷിക്കുകയോ ചെയ്യാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi automobile infinity nissan Renault
    Latest News
    ‘ട്രംപ് വിളിച്ചിട്ടു പോലുമില്ല’; യുഎസ് പ്രസിഡണ്ടിന്റെ അവകാശവാദം തള്ളി എസ് ജയശങ്കർ
    29/07/2025
    അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് അതുല്യയുടെ അച്ഛൻ
    29/07/2025
    വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്തി ദമ്പതികള്‍ക്ക് വധശിക്ഷ
    29/07/2025
    കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    28/07/2025
    ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.