വാഷിങ്ടൺ– ഹോളിവുഡ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയതും ഏറെ ആരാധകരുമുള്ള സിനിമ ഫ്രാഞ്ചൈസി ആയിരിക്കും അവതാർ. അവതാർ ഒന്നും രണ്ടും ഭാഗങ്ങൾക്ക് ശേഷം അവതാർ മൂന്നാം ഭാഗമായ അവതാർ: ഫയർ ആൻഡ് ആശിന്റെ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആയിട്ടുണ്ട്. ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഡിസംബർ 19 ന് തിയറ്ററിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സാം വെർത്തിങ്ടൺ, സോ സൽഡന, സിഗോണി വീവർ, സ്റ്റീഫൻ ലാങ് തുടങ്ങിയവർ ആണ് പ്രധാന വേശങ്ങളിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group