Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Football

    ടോട്ടനത്തെ കശക്കി; പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ലിവർപൂൾ

    ലീഗിൽ നാല് മത്സരങ്ങൾ കൂടി അവശേഷിക്കവെയാണ്, 15 ഗോൾ ലീഡോടെ ലിവർപൂളിന്റെ കിരീടധാരണം
    Sports DeskBy Sports Desk28/04/2025 Football Latest Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലെ മുത്തം വർണാഭമാക്കി. ആൻഫീൽഡിലെ സ്വന്തം ആരാധകർക്കു മുന്നിൽ ലൂയിസ് ഡിയാസ്, അലക്‌സിസ് മക്അലിസ്റ്റർ, കോഡി ഗാക്‌പോ, മുഹമ്മദ് സലാഹ് എന്നിവർ ചെമ്പടയുടെ ഗോളുകൾ നേടിയപ്പോൾ ഡെസ്റ്റിനി ഉഡോഗിയുടെ സെൽഫ് ഗോൾ ടോട്ടനത്തിന് തിരിച്ചടിയായി. ഡൊമിനിക് സോളങ്കിയാണ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടിയത്. ലീഗിൽ നാല് മത്സരങ്ങൾ കൂടി അവശേഷിക്കവെ, 15 ഗോൾ ലീഡ് സ്വന്തമായതോടെയാണ് ചെമ്പട കിരീടമണിയുന്നത്.

    2019-20 സീസണിൽ കോച്ച് യുർഗൻ ക്ലോപ്പിന് കീഴിൽ ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിന്റെ രണ്ടാം ിരീടമാണിത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ പരമോന്നത കിരീടം ഇരുപതാം തവണ സ്വന്തമാക്കുന്ന ചെമ്പട ആ നേട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമെത്തി. തന്റെ കന്നി സീസണിൽ തന്നെ ലിവർപൂളിനെ കിരീടമണിയിക്കാനായി എന്നത് കോച്ച് ആർനെ സ്ലോട്ടിന്റെ കിരീടത്തിലെ പൊൻതൂവലായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രിയപ്പെട്ട ടീമിന്റെ കിരീടധാരണം കാണാൻ ഒഴുകിയെത്തിയ ലിവർപൂൾ ആരാധകരെ ഞെട്ടിച്ച് 12-ാം മിനുട്ടിൽ ടോട്ടനം ഹോട്‌സ്പർ മുന്നിലെത്തിയിരുന്നു. ജെയിംസ് മാഡിസന്റെ കോർണർ കിക്കിൽ ഉയർന്നുചാടി ഹെഡ്ഡറുതിർത്ത് സോളങ്കിയാണ് ഗാലറിയെ നിശ്ശബ്ദമാക്കിയത്. എന്നാൽ, സന്ദർശകരുടെ സന്തോഷത്തിന് അധികായുസ്സുണ്ടായില്ല. 16-ാം മിനുട്ടിൽ സൊബോസലായുടെ പിൻപോയിന്റ് പാസ് നിഷ്പ്രയാസം ലക്ഷ്യത്തിലെത്തിച്ചത് ലൂയിസ് ഡിയാസ് ആരവങ്ങൾ വീണ്ടെടുത്തു.

    24-ാം മിനുട്ടിൽ അക്അലിസ്റ്റർ ലിവർപൂളിനെ മുന്നിലെത്തിച്ചു. ബോക്‌സിനു പുറത്തുനിന്ന് അർജന്റീനാ താരം തൊടുത്ത പൊള്ളുന്ന ഷോട്ടിന് ടോട്ടനം ഗോൾകീപ്പർക്ക് മറുപടിയുണ്ടായിരുന്നില്ല. പത്തു മിനുട്ടിനു ശേഷം കോഡി ഗോക്‌പോ ലീഡുയർത്തി. മക്അലിസ്റ്റർ എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ടോട്ടനം കളിക്കാർക്ക് പിഴച്ചപ്പോൾ പന്ത് കാൽക്കലാക്കി നിയന്ത്രിച്ച് ഗാക്‌പോ വെടിപൊട്ടിക്കുകയായിരുന്നു. ഹാഫ് ടൈമിൽ ലിവർപൂൾ 3-1 ന് മുന്നിലായിരുന്നു.

    63-ാം മിനുട്ടിൽ മുഹമ്മദ് സലാഹും ഗോൾപട്ടികയിൽ തന്റെ പേര് ചേർത്തു. സബോസലായിൽ നിന്ന് പന്ത് സ്വീകരിച്ച സലാഹ് തന്റെ ട്രേഡ്മാർക്ക് ശൈലിയിൽ അകത്തേക്ക് കട്ട് ചെയ്ത് തൊടുത്ത ഇടങ്കാലൻ ഷോട്ട് തടയാൻ ഗോൾകീപ്പർക്ക് കഴിഞ്ഞില്ല. ലീഗ് സീസണിൽ 28-ാമത്തെയും ലിവർപൂളിനു വേണ്ടിയുള്ള 244-ാമത്തെയും ഗോളായിരുന്നു സലാഹിനിത്. 69-ാം മിനുട്ടിൽ ഗോൾവരയിൽ സലാഹിന് പന്തുകിട്ടുന്നത് തടയാനുള്ള ശ്രമത്തിൽ ഡെസ്റ്റിനി ഉഡോഗി സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ടോട്ടനത്തിന്റെ വിധി പൂർണമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025
    ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version