Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 24
    Breaking:
    • പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    • പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    • ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    • പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്
    • മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്24/05/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ലണ്ടൻ– ആഴ്സണൽ കിരീടം ഉറപ്പിച്ചു കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആവേശം അവസാന റൗണ്ടിലും കനക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടരയ്ക്ക് ലീഗിലെ മുഴുവൻ ടീമുകളും ഒരേസമയം കളത്തിലിറങ്ങുമ്പോൾ ലക്ഷ്യം യൂറോപ്യൻ യോഗ്യതയും റെലഗേഷൻ ഒഴിവാക്കലുമാണ്. 82 പോയിന്റുമായി കിരീടം ഉറപ്പിച്ച പീരങ്കികൾ ക്രിസ്റ്റൽ പാലസിനേയും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെയും നേരിടും.

    ​ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് ലിവർപൂളും ബോൺമൗത്തും

    ​ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്കൊപ്പം നാലാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയും ഇതിനകം തന്നെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് ഒരൊറ്റ ചാമ്പ്യൻസ് ലീഗ് സ്പോട്ട് മാത്രമാണ്. അതിനായി അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളും ആറാം സ്ഥാനത്തുള്ള ബോൺമൗത്തും തമ്മിലാണ് പ്രധാന പോരാട്ടം. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ലിവർപൂളിന് ബ്രെന്റ്ഫോർഡാണ് എതിരാളികൾ. ഒരു സമനില നേടിയാൽ പോലും ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം. യൂറോപ്പ്യൻ എന്നാൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടുന്ന ബോൺമൗത്ത് വൻ മാർജിനിൽ ജയിക്കുകയും ലിവർപൂൾ പരാജയപ്പെടുകയും ചെയ്താൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിൽ ബോൺമൗത്തിന് ചാമ്പ്യൻസ് ലീഗിലേക്ക് വഴിതുറക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​യൂറോപ്യൻ ടിക്കറ്റുകൾക്കായി ബ്രൈറ്റണും ചെൽസിയും

    മറ്റ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളായ യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് യോഗ്യതകൾക്കായി ബ്രൈറ്റണും ചെൽസിയും ഇന്ന് നിർണായക മത്സരങ്ങൾക്കിറങ്ങുന്നു. നിലവിൽ ഏഴാം സ്ഥാനത്തുള്ള ബ്രൈറ്റണ് ഇന്ന് ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് എതിരാളികൾ. യുണൈറ്റഡിനെ തകർത്ത് യൂറോപ്യൻ ടിക്കറ്റ് ഉറപ്പാക്കുകയാകും അവരുടെ ലക്ഷ്യം. തൊട്ടുപിന്നിൽ എട്ടാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് സണ്ടർലാൻഡ് ആണ് എതിരാളികൾ. യൂറോപ്യൻ യോഗ്യതാ പ്രതീക്ഷകൾ നിലനിർത്താൻ ചെൽസിക്ക് ഇന്ന് സണ്ടർലാൻഡിനെതിരെ വിജയം അനിവാര്യമാണ്. കൂടാതെ സണ്ടർലാൻഡിന് ഇന്ന് വിജയിക്കാൻ സാധിച്ചാൽ യുവേഫ കോൺഫ്രൻസ് ലീഗിലേക്കുള്ള സാധ്യതകളും തള്ളിക്കളയാൻ ആകില്ല. ലിവർപൂളിനെ നേരിടുന്ന ബ്രെന്റ്ഫോഡും കോൺഫറൻസ് ലീഗ് പ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്.

    ​തരംതാഴ്ത്തൽ ഒഴിവാക്കാൻ ടോട്ടനവും വെസ്റ്റ് ഹാമും

    ​യൂറോപ്യൻ പോരാട്ടങ്ങൾക്കൊപ്പം തന്നെ ലീഗിൽ നിലനിൽക്കാനായി ടോട്ടനവും വെസ്റ്റ് ഹാമും ഇന്ന് ജീവൻമരണ പോരാട്ടത്തിനിറങ്ങും. പത്തൊൻപതാം സ്ഥാനത്തുള്ള ബേൺലിയും അവസാന സ്ഥാനത്തുള്ള വോൾവ്സും ഇതിനകം തന്നെ റിലഗേറ്റ് ആയിക്കഴിഞ്ഞു. ലീഗിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ ടീം ആരാണെന്ന് ഇന്നറിയാം. നിലവിൽ പതിനേഴാം സ്ഥാനത്തുള്ള ടോട്ടനത്തിന് ഇന്ന് എവർട്ടണെതിരെ വിജയം അനിവാര്യമാണ്. എന്നാൽ റെലഗേഷൻ സോണിലുള്ള വെസ്റ്റ് ഹാം ലീഡ്സിനെതിരെ വിജയിക്കുകയും ടോട്ടനം എവർട്ടണോട് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ടോട്ടനം ലീഗിൽ നിന്ന് പുറത്താകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    English premier league today matches
    Latest News
    പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    24/05/2026
    പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    24/05/2026
    ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    24/05/2026
    പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്
    24/05/2026
    മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version