Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 19
    Breaking:
    • റാഷ്‌ഫോഡ് ബാഴ്‌സയിലേക്ക്; മെഡിക്കൽ ഉടൻ
    • ബ്രഹ്മോസിന്റെ കുഞ്ഞനുജൻ; വർഷാവസാനത്തോടെ AK-203 പുർണമായും ഇന്ത്യയിൽ നിന്ന് നിർമ്മിക്കുമെന്ന് അറിയിച്ച് ഇന്ത്യ-റഷ്യൻ റൈഫിൾ സിഇഒ
    • നജ്‌റാനില്‍ നഴ്‌സിന്റെ അബദ്ധത്താൽ നവജാതശിശുക്കളെ മാറി നല്‍കിയ സംഭവം സിനിമയാകുന്നു
    • കാളികാവിൽ പശുവിനെ ആക്രമിച്ച് കടുവ; ഉടമ രക്ഷപ്പെട്ടത് തലനാരിയിഴക്ക്
    • ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഡിഫ സൂപ്പർ കപ്പ്: ദല്ല,ബദർ,ഖാലിദിയ ടീമുകൾക്ക് വിജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സുഹൈൽ (ദല്ലാ എഫ് സി) ലിയാക്കത്ത് കരങ്ങാടനില്‍ നിന്നും മാന്‍ ഓഫ് ദി മാച്ച് ട്രോഫി ഏറ്റ് വാങ്ങുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- സൗദി കിഴക്കൻ പ്രവിശ്യയിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിൽ യൂനിഗാർബ് ദല്ല എഫ്.സി, പസിഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, ഡിമ ടിഷ്യൂ ഖാലിദിയ്യ എഫ്.സി ടീമുകൾക്ക് വിജയം. റാക്കയിലെ അൽ-യമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ശക്തരായ സഡാഫ്കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ദല്ല എഫ്.സിയുടെ വിജയം.

    ദല്ലക്കായി കളം നിറഞ്ഞ് കളിച്ച പത്താം നമ്പർ താരം സുഹൈൽ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഡിഡ എഫ്.സി ക്കെതിരെ അഞ്ച് ഗോളുകൾക്ക് മറി കടന്നായിരുന്നു പസിഫിക് ബദർ എഫ്.സി കോർട്ടറിലേക്ക് കടന്നത്. ബദറിനായി ഹസ്സൻ രണ്ട് ഗോളുകളും, നിയാസ്, മുബാഷിർ, റഫീഖ് ഇത്താപ്പു എന്നിവർ ഓരോ ഗോളുകളും നേടി. ബദറിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഹസ്സൻ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെള്ളിയാഴ്ച പുലർച്ചെ നടന്ന തുല്യശക്തികൾ തമ്മിലുള്ള അവസാന മത്സരത്തിൽ പൊരുതി കളിച്ച എ. ആർ. എഞ്ചിനീയറിങ്ങ് റോയൽ കമ്മീഷൻ എഫ്.സിയുടെ കനത്ത വെല്ലുവിളിയെ ടൈബ്രേക്കറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അതിജയിച്ചാണ് ഖാലിദിയ്യയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്നായിരുന്നു ടൈബ്രേക്കർ. ഖാലിദിയ്യക്കായി ജസീമും, ആർ.സി. എഫ്.സിക്കായി ബിബിനും ഓരോ വീതം ഗോളുകൾ നേടി. ടൈബ്രേക്കറിൽ രണ്ട് നിർണ്ണായക സേവുകൾ നടത്തിയ ഖാലിദിയ്യയുടെ മുബീൻ എടവണ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

    കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ടവർക്കും, ഇന്ത്യൻ ഫുട്ബോളിലെ പ്രഗൽഭ കളിക്കാരനും, കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണിക്കും, സിഡ്നിയിലെ കടൽദുരന്തത്തിൽ മരണപ്പെട്ട ദമ്മാം ഇന്‍റര്‍ നാഷണൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി മർവ്വ ഹാഷിമിനും അനുശോചനമറിയിച്ചാണ്‌ മത്സരങ്ങൾ തുടങ്ങിയത്.

    സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക ലോകത്തെ പ്രഗൽഭർ സംബന്ധിച്ച പരിപാടിയിൽ ആയിരകണക്കിന് ഫുട്ബോൾ പ്രേമികൾ പങ്കാളികളായി. ഡ്രീം ഡസ്റ്റിനേഷൻ മാനേജിങ്ങ് പാർട്ണർ ലിയാഖത്തലി കാരങ്ങാടൻ, ഡിഫ മീഡിയ കൺവീനർ സഹീർ മജ്ദാൽ, ടൂർണ്ണമെന്‍റ് കമ്മിറ്റിയംഗം നവാസ് തൃപ്പനച്ചി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണ്ണമെന്‍റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ജനറൽ കൺവീനർ റഫീഖ് കൂട്ടീലങ്ങാടി, രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ഡിഫ ആക്ടിംഗ് പ്രസിഡണ്ട് ഷഫീർ മണലൊടി, ആക്ടിംഗ് ജന: സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, തുടങ്ങിയവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസൽ ജിഫ്രി , ടൈറ്റസ് ഇംകോ, റാസിഖ് വള്ളിക്കുന്ന്, അൻഷദ് തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.വ്യാഴാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ സ്പോര്‍ട്ടിംഗ് ഖാലിദിയ യൂത്ത് ക്ലബുമായും യുനൈറ്റഡ് എഫ് സി കോര്‍ണിഷ് സോക്കറുമായും ജുബൈല്‍ എഫ് സി യംഗ്സ്റ്റാറുമായി മാറ്റുരക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റാഷ്‌ഫോഡ് ബാഴ്‌സയിലേക്ക്; മെഡിക്കൽ ഉടൻ
    19/07/2025
    ബ്രഹ്മോസിന്റെ കുഞ്ഞനുജൻ; വർഷാവസാനത്തോടെ AK-203 പുർണമായും ഇന്ത്യയിൽ നിന്ന് നിർമ്മിക്കുമെന്ന് അറിയിച്ച് ഇന്ത്യ-റഷ്യൻ റൈഫിൾ സിഇഒ
    19/07/2025
    നജ്‌റാനില്‍ നഴ്‌സിന്റെ അബദ്ധത്താൽ നവജാതശിശുക്കളെ മാറി നല്‍കിയ സംഭവം സിനിമയാകുന്നു
    19/07/2025
    കാളികാവിൽ പശുവിനെ ആക്രമിച്ച് കടുവ; ഉടമ രക്ഷപ്പെട്ടത് തലനാരിയിഴക്ക്
    19/07/2025
    ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും
    19/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.