Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    • ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    • കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    • ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    • ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ച് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ബാഴ്‌സയുടെ ജഴ്‌സിയിൽ ഇനി ആഫ്രിക്കൻ രാജ്യവും; കരാറിനെതിരെ പ്രതിഷേധം

    Sports DeskBy Sports Desk18/07/2025 Sports Football Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കിൻഷാസ: സ്പാനിഷ് ഫുട്‌ബോൾ ഭീമന്മാരായ ബാഴ്‌സലോണയുമായി സ്‌പോൺസർഷിപ്പ് കരാർ ഒപ്പുവച്ച് ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ. കോംഗോ). 40 മില്യൺ യൂറോയിലധികം മൂല്യമുള്ള നാലു വർഷ കരാറിലാണ് ഇരുകക്ഷികളും ഒപ്പിട്ടതെന്നും കരാർ പ്രകാരം, ‘ഹാർട്ട് ഓഫ് ആഫ്രിക്ക’ എന്ന ടൂറിസം പ്രമോട്ടിംഗ് ലോഗോ ബാഴ്സലോണയുടെ പുരുഷ-വനിതാ ടീമുകളുടെ പരിശീലന, വാം-അപ്പ് ജേഴ്‌സികളിലും ക്ലബ്ബിന്റെ പരസ്യങ്ങളിലും വാർഷിക റിപ്പോർട്ട്, മാഗസിൻ എന്നിവയിലും പ്രത്യക്ഷപ്പെടുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2025 ജൂൺ 29-ന് ഒപ്പുവെച്ചതായാണ് റോയിട്ടേഴ്‌സ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബാഴ്‌സ നടത്തിയിട്ടില്ല.

    കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതാദ്യമായല്ല, ഡി.ആർ കോംഗോ യൂറോപ്യൻ ഫുട്‌ബോളിൽ സ്‌പോൺസർഷിപ്പ് പണമിറക്കുന്നത്. കഴിഞ്ഞ മാസം എ.സി. മിലാൻ, എ.എസ് മൊണാക്കോ ക്ലബ്ബുകളുമായും സമാനമായ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. എ.എസ്. മൊണാക്കോയുമായുള്ള കരാർ വർഷം തോറും 1.6 മില്യൺ യൂറോ മൂല്യമുള്ളതാണെന്ന് കോംഗോയുടെ കായിക മന്ത്രി ഡിഡിയർ ബുഡിംബു വെളിപ്പെടുത്തി. എന്നാൽ എ.സി. മിലാനുമായുള്ള കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

    യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ പരസ്യം ചെയ്ത് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ കോംഗോയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്. പട്ടിണിയും തൊഴിലില്ലായ്മയും വികസന മുരടിപ്പും നിലനിൽക്കുന്ന രാജ്യം വിവിധ ക്ലബ്ബുകൾക്കു വേണ്ടി കോടികൾ ചെലവഴിക്കുന്നത് ധൂർത്താണെന്നും പ്രതിപക്ഷ പാർട്ടി നേതാവും മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ മോയ്സെ കടുംബി ആരോപിച്ചു. മാർക്കറ്റിംഗ് അല്ല, ജനതയ്ക്ക് സുരക്ഷിതമായ ജീവിതം സമ്മാനിക്കുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ആരോപിച്ചു.

    #DRC–#Governance : "Spending $43 million to sponsor European football clubs while millions of Congolese go hungry and lack water, healthcare, and schools is an insult to the people. Congo needs social justice, not marketing", @moise_katumbi to President Tshisekedi on #Barcelona… pic.twitter.com/lQC0kWUALL

    — Saleh Mwanamilongo (@SMwanamilongo1) July 16, 2025

    കോംഗോയുടെ അയൽരാഷ്ട്രമായ റുവാണ്ട ടൂറിസം പ്രമോട്ട് ചെയ്യുന്നതിനു വേണ്ടി നേരത്തെ തന്നെ ആഴ്‌സണൽ, ബയേൺ മ്യൂണിക്ക്, പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകളുമായി സഹകരിക്കുന്നുണ്ട്. ‘വിസിറ്റ് റുവാണ്ട’ കാമ്പയിനുമായി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ സഹകരിക്കുന്നതിനെതിരെ കോംഗോ എതിർപ്പ് ഉന്നയിച്ചിരുന്നു. തങ്ങളുടെ നാട്ടിൽ കലാപമുണ്ടാക്കുന്ന റുവാണ്ടയ്ക്ക് പിന്തുണ നൽകുന്നത് ‘രക്തം പുരണ്ട’ സ്‌പോൺസർഷിപ്പ് ആണെന്ന് കോംഗോ വിദേശകാര്യമന്ത്രി തെരേസ് കയിവാംബ വാഗ്നർ ആരോപിച്ചിരുന്നു. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ കിഴക്കൻ കോംഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമയെ പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. എന്നാൽ, തങ്ങൾ എം23 വിമതരെ പിന്തുണക്കുന്നില്ല എന്നാണ് റുവാണ്ടയുടെ നിലപാട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arfica barcelona DR Congo Football Sponsorship ബാഴ്സലോണ
    Latest News
    പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    10/09/2025
    ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
    10/09/2025
    കുവൈത്തിൽ മുസ്​ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
    10/09/2025
    ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ
    10/09/2025
    ‘നവോദയോത്സവ് 2025’ സംഘടിപ്പിച്ച് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.