Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    • വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    • വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    • ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    • ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket

    പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ

    നാലാമത്തെ ഐ.പി.എല്‍ കലാശപ്പോരിനാണ് റോയല്‍ ചലഞ്ചേഴ്‌സ് യോഗ്യത നേടിയത്. അതും ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Cricket Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചണ്ഡിഗഢ്: ആദ്യം പഞ്ചാബ് ബാറ്റര്‍മാരെ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി. അതുകഴിഞ്ഞ് ബാറ്റര്‍മാര്‍ അതിവേഗം ലക്ഷ്യം മറികടന്നു. ഐ.പി.എല്‍ 18-ാം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തു തരിപ്പണമാക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു.

    ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 101 എന്ന ടോട്ടലില്‍ ചുരുട്ടിക്കെട്ടിയ ശേഷം പത്താം ഓവറില്‍ എട്ടു വിക്കറ്റിനാണ് ബംഗളൂരു വിജയം കുറിച്ചത്. നാലാമത്തെ ഐ.പി.എല്‍ കലാശപ്പോരിനാണ് റോയല്‍ ചലഞ്ചേഴ്‌സ് യോഗ്യത നേടിയത്. അതും ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്ലേഓഫിലെ ഏറ്റവും വലിയ വിജയം കൂടിയാണ് രജത് പട്ടിദാറും സംഘവും സ്വന്തം പേരിലാക്കിയത്. മൂന്ന് വിക്കറ്റ് വീതം പിഴുത സൂഷയ് ശര്‍മയും ജോഷ് ഹേസല്‍വുഡുമാണ് ബംഗളൂരു വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഫില്‍ സാള്‍ട്ട് അര്‍ധസെഞ്ച്വറിയുമായി(56*) ടീമിനെ ഫിനിഷിങ് ലൈനിലെത്തിക്കുകയും ചെയ്തു. തോല്‍വിയോടെ എലിമിനേറ്ററിലെ ജേതാക്കളുമായി ഞായറാഴ്ച പഞ്ചാബ് ഒരിക്കല്‍ കൂടി ഏറ്റുമുട്ടും.

    മുല്ലന്‍പൂരിലെ മഹാരാജാ യധവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ ടോസ് മുതല്‍ സര്‍വവും ബംഗളൂരുവിന് അനുകൂലമായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത നായകന്‍ രജത് പട്ടിദാറിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബൗളിങ് യൂനിറ്റിന്റെ പ്രകടനം. അപകടകാരിയായ യുവതാരം പ്രിയാന്‍ഷ് ആര്യയെ രണ്ടാം ഓവറില്‍ തന്നെ മടക്കി യാഷ് ദയാലാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ പ്രഭ്‌സിംറാന്‍ സിങ്ങും(18) മടങ്ങി.

    പിന്നീടങ്ങോട്ട് പഞ്ചാബ് ഡഗ്ഗൗട്ടിലേക്ക് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. മികച്ച ഫോമിലുളള ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(രണ്ട്), ഓസീസ് താരം ജോഷ് ഇംഗ്ലിസ്(നാല്), യുവതാരം നേഹാല്‍ വധേര(എട്ട്), വെടിക്കെട്ട് ഫിനിഷര്‍ ശശാങ്ക് സിങ്(മൂന്ന്) തുടങ്ങിയവരെല്ലാം ബംഗളൂരു ബൗളിങ് ആക്രമണത്തിനു മുന്നില്‍ അടിതെറ്റി ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്ന് യുവതാരം മുഷീര്‍ ഖാനെ ഇംപാക്ട് സബ് ആയി ഇറക്കിയ പഞ്ചാബിന്റെ നീക്കവും പാളി. സംപൂജ്യനായാണു താരം മടങ്ങിയത്.

    ഒരു ഘട്ടത്തില്‍ പ്ലേഓഫിലെ ഏറ്റവും ചെറിയ ടോട്ടല്‍ ഇന്നു കുറിക്കപ്പെടുമെന്നു പ്രവചിക്കപ്പെട്ടിടത്ത് മാര്‍ക്കസ് സ്റ്റോയിനിസ്(17 പന്തില്‍ 26) ആണ് പഞ്ചാബിന്റെ മാനം കാത്തത്. സ്‌റ്റോയിനിസിന്റെ കൗണ്ടര്‍ അറ്റാക്കും, വാലറ്റത്തില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുല്ല ഒമര്‍സായിയുടെ(18) ഇന്നിങ്‌സും ചേര്‍ന്നാണ് പഞ്ചാബ് മൂന്നക്കം കടന്നത്.

    മറുപടി ബാറ്റിങ്ങില്‍ എത്രയും വേഗം കളി തീര്‍ക്കാന്‍ തിടുക്കമുള്ളവരെപ്പോലെയായിരുന്നു ബംഗളൂരു. ചെറിയ ടോട്ടലാണു പിന്തുടരുന്നതെന്നതിന്റെ ഒരു ആലസ്യവുമില്ലാതെ പവര്‍പ്ലേയില്‍ ഫില്‍ സാള്‍ട്ട് അടിച്ചുതകര്‍ത്തു. 12 റണ്‍സുമായി വിരാട് കോഹ്ലിയും 19 റണ്‍സെടുത്ത് മായങ്ക് അഗര്‍വാളും പുറത്തായെങ്കിലും സാള്‍ട്ടും പട്ടിദാറും ചേര്‍ന്ന് അനായാസം ലക്ഷ്യം കാണുകയായിരുന്നു. സാള്‍ 27 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് 56 റണ്‍സെടുത്തത്. പട്ടിദാര്‍ എട്ട് പന്തില്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Final IPL RCB Virat Kohli
    Latest News
    യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    31/05/2025
    വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    31/05/2025
    വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    31/05/2025
    ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    31/05/2025
    ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.