ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി
കഴിഞ്ഞ ദിവസം ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെ ഹര്‍ഭജന്‍ സിംഗ് വർഷങ്ങൾക്കുശേഷം ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നു. തന്റെ ജീവിതത്തില്‍ നിന്ന് മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് ഹർഭജൻ പറഞ്ഞു. അന്നത്തെ ആവേശത്തിൽ സംഭവിച്ചുപോയതാണ്. തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു