ഡൽഹി– വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഇന്ത്യ ശക്തമായ നിലയിൽ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നാം ദിനം സ്റ്റുമ്പെടുക്കുമ്പോൾ യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറി കരുത്തിൽ രണ്ടു വിക്കറ്റ് നഷ്‍ടത്തിൽ 318 റൺസ് എന്ന നിലയയിലാണ് ഇന്ത്യ. ജയ്സ്വാള്‍ (173) , ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ (20 ) എന്നിവരാണ് ക്രീസിൽ. അർദ്ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്‍ (87) , ഓപ്പണർ കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടു വിക്കറ്റുകളും നേടിയത് ജോമൽ വാരിക്കനാണ്.
ടോസ് ലഭിച്ച ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് കൂട്ട്കെട്ടിൽ തന്നെ ജയ്സ്വാൾ രാഹുലുമായി ചേർന്ന് 58 റൺസിന്റെ പാർട്ണർഷിപ്പാണ്. രാഹുൽ മടങ്ങിയതോടെ ക്രീസിൽ എത്തിയ സുദര്‍ശന്‍ ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകിയപ്പോൾ സ്കോർബോർഡ് ഉയർന്നു. രണ്ടു പേരെയും പുറത്താക്കാനാകാതെ തളർന്ന വെസ്റ്റ് ഇൻഡീഡ് ബൗളിംഗ് നിരയെയാണ് കണ്ടത്.
ഇരുവരും ചേർന്ന് 191 റൺസാണ് കൂട്ടിച്ചേർത്തത്. സ്കോർ 251ൽ നിൽക്കെ സുദർശൻ ജോമലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതിനിടയിൽ തന്നെ യുവതാരം ജയ്സ്വാള്‍ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 145 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. നിലവിൽ 253 പന്തുകളിൽ നിന്നും 22 ഫോറുകളുമായി 173 റൺസുമായാണ് ക്രീസിൽ.
23 വയസ്സിനുള്ളിൽ ടെസ്റ്റിൽ താരം നേടുന്ന ഏഴാമത്തെ സെഞ്ച്വറിയാണ്. ഇതോടെ ഒരു റെക്കോർഡിന് അർഹനായിരിക്കുകയാണ് ജയ്സ്വാൾ. 24 വയസ്സ് തികയുന്നതിന് മുമ്പ് ഒരു ഓപണര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന ഗ്രേം സ്മിത്തിന്റെ റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് യുവതാരം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപണറാണ് ജയ്സ്വാള്‍.