Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    • സി. എസ്. ആർ ഫണ്ടുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുപയോഗപ്പെടുത്തണം- ഡോ. ഹുസൈൻ മടവൂർ
    • ആക്രമണമുണ്ടായാൽ തിരിച്ചടി വിനാശകരമായിരിക്കും: ഇറാൻ മുന്നറിയിപ്പ്
    • നജ്‌റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
    • ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

    റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) മര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സാസലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ ഉപാധ്യക്ഷന്‍ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി06/06/2025 Cricket Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചിന്നസ്വാമി സ്റ്റേഡിയത്തിന് മുമ്പിലുണ്ടായ തിക്കും തിരക്കും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളുരു-ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുന്നില്‍ സ്വീകരണ ചടങ്ങിനെത്തിയ 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരില്‍ ചിലരേയും ക്ലബ്ബ് ഭാരവാഹിയേയും അറസ്റ്റ് ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) മര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സാസലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ ഉപാധ്യക്ഷന്‍ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്കെത്തിയ താരങ്ങളെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആര്‍സിബി ടീം മാനേജ്‌മെന്റ്, കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ് സിഎ), പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക് എന്നിവര്‍ക്കെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 13 വയസ്സുകാരിയുള്‍പ്പെടെ 11 പേരാണ് അപകടത്തില്‍പെട്ട് മരിക്കാനിടയായത്. സ്വമേധയാ കേസെടുത്ത കര്‍ണ്ണാടക ഹൈക്കോടതി സര്‍ക്കാരിനോട് ഈ മാസം പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആരാധകരെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തുറന്നുസമ്മതിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളെ ഉടന്‍ അറസ്റ്റ് ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്. സിറ്റി പൊലീസ് കമ്മീഷണര്‍, 4 പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident bangloor chinnswamy stadium ipl 2025
    Latest News
    സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    06/10/2026
    സി. എസ്. ആർ ഫണ്ടുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുപയോഗപ്പെടുത്തണം- ഡോ. ഹുസൈൻ മടവൂർ
    06/10/2026
    ആക്രമണമുണ്ടായാൽ തിരിച്ചടി വിനാശകരമായിരിക്കും: ഇറാൻ മുന്നറിയിപ്പ്
    06/10/2026
    നജ്‌റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
    06/10/2026
    ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version