Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി
    • ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    • ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    കോപ ഡെല്‍ റേ ഫൈനല്‍, റയലും ബാഴ്സയും നേര്‍ക്കുനേര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2025 Sports Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sports
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്- ഫുട്ബോൾ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടുമൊരു ക്ലാസിക് ഫൈനല്‍. സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ ഡെല്‍ റേ ഫൈനല്‍ ഇന്ന് രാത്രി 11 മണിക്ക് (ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.30 ന്) ലാ ഹര്‍തുജയില്‍ അരങ്ങേറുമ്പോള്‍ ബൂട്ട് കെട്ടി ഇറങ്ങുന്നത് ലാലിഗയിലും കിരീട പോരാട്ടം തുടരുന്ന ബദ്ധവൈരികളായ റയലും ബാഴ്സയും. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ റയൽ അഭിമാനം നിലനിർത്താൻ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ട്രിപ്പിൾ കിരീടമെന്ന സുവർണ മോഹത്തിൽ ബാഴ്സയും ഒരുങ്ങിത്തന്നെയാണ് വരുന്നത്. സീസണ്‍ അവസാനത്തോടെ ബ്രസീല്‍ നാഷണൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻചലോട്ടിയുടെ അഭിമാന പ്രശ്നമായിരിക്കും കോപ ഡെല്‍ റേ.

    റയലിന്റെ മിന്നും താരങ്ങളായ ഡേവിഡ് അലാബ, ഡാനി കാര്‍വഹാല്‍, റയലിന്റെ സൂപ്പര്‍ ബോയ്, റോഡ്രിഗോ, ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടുവ എന്നിവരെയും പരിക്ക് അലട്ടുന്ന സാഹചര്യത്തില്‍ അഞ്ചലോട്ടിക്ക് പകരക്കാരെ തിരയേണ്ടിവരും. എന്നാല്‍ പരിക്ക് കഴിഞ്ഞ് തിരികെയെത്തുന്ന എംബാപ്പെ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എതിരാളികളായ ബാഴ്സയുടെ കാര്യവും വ്യത്യസ്തമല്ല. ബാഴ്സയുടെ തുറുപ്പുചീട്ടായ ലെവെന്‍ഡൊവ്സ്‌കി, ഫുള്‍ബാക്കായ ബാള്‍ഡെ, ഗോള്‍കീപ്പര്‍ ടെറസ്റ്റീഗന്‍ എന്നിവരും പുറത്തായിരിക്കും. ലെവെന്‍ഡൊവ്സ്‌കിക്ക് പകരക്കാരനായി ഫെറാന്‍ ടോറസ് ആയിരിക്കും ബാഴ്സയുടെ അറ്റാക്കിങ് നിരയില്‍ ഉണ്ടായിരിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2014 ന് ശേഷം ആദ്യമായാണ് റയലും ബാഴ്സയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. അവസാനമായി റയലും ബാഴ്സയും ഏറ്റുമുട്ടിയ രണ്ട് കളികളിലും റയലിനായിരുന്നു തോല്‍വി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Barca copa del ray Final Real madrid
    Latest News
    പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽ നിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025
    യുവതിക്കു നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍
    17/06/2025
    ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.