ഐചി നഗോയ- 2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് സ്വർണ്ണം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച അഭിഷേക് ശർമ്മ 28 പന്തിൽ 61 റൺസും (7 സിക്സറുകൾ, 3 ഫോറുകൾ), തിലക് വർമ്മ 22 പന്തിൽ പുറത്താകാതെ 51 റൺസും (4 സിക്സറുകൾ, 3 ഫോറുകൾ) നേടി. ശിവം ദുബെ 15 പന്തിൽ 27 റൺസ് സംഭാവന ചെയ്തു. മലയാളി താരം സഞ്ജു സാംസൺ നാല് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. പാകിസ്ഥാൻ നിരയിൽ ഹസൻ നവാസ് 51 പന്തിൽ 96 റൺസെടുത്ത് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







