അബൂദാബി- എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്സ്റിന് വമ്പൻ തോൽവി. യു.എ.ഇ ക്ലബ്ബായ അൽ ഐൻ എഫ്.സിയോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസ്സ്ർ തോറ്റത്.
അൽ ഐന്റെ ഹോം ഗ്രൗണ്ടായ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഐന്റെ മൊറോക്കൻ താരം ഹുസൈൻ റഹീമി ഇരട്ട ഗോളുകൾ നേടി. 25, 63 മിനിറ്റുകളിലായിരുന്നു ഹുസൈൻ റഹീമിയുടെ ഗോളുകൾ. 72ാം മിനിറ്റിൽ സുഫിയാൻ റഹീമി മൂന്നാം ഗോളും 85ാം മിനിറ്റിൽ ഗ്രീക്ക് താരം ജിയോർഗോസ് ജിയാകൂമാകിസ് നാലാം ഗോൾ നേടി അൽ നസ്സ്റിന്റെ തോൽവി പൂർണമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജോവോ ഫെലിക്സ് എന്നിവരടങ്ങുന്ന അൽ നസ്സറിന്റെ ശക്തമായ മുന്നേറ്റനിരയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. അൽ നസ്സർ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്താണ് അൽ ഐൻ ഗോളുകൾ നേടിയത്. റൊണാൾഡോയുടെ ചില മുന്നേറ്റങ്ങൾ അൽ ഐൻ ഗോൾകീപ്പർ ഖാലിദ് ഈസ തടയുകയും ചെയ്തു. വിജയത്തോടെ അൽ ഐൻ ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ 3 പോയിന്റുകൾ സ്വന്തമാക്കി.
സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഒക്ടോബറിൽ നടക്കും. രണ്ട് ടീമുകളുടെയും അടുത്ത ഏഷ്യൻ മത്സരങ്ങൾ ഒക്ടോബർ 12നാണ്.
അൽ നസ്സ്ർ ഉസ്ബെക്കിസ്താൻ ക്ലബ്ബ് നെഫ്റ്റ്ചി ഫെർഗാനയേയും അൽ ഐൻ ഇറാഖ് ക്ലബ്ബ് അൽ ഖുവ്വ അൽ ജാവിയയേയും നേരിടും.
