Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത സംവിധായകനായി പ്രവാസി വ്യവസായി
    • ഗ്യാസ് വില മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരുപോലെ; വിചിത്ര വാദവുമായി നിതിൻ ഗഡ്കരി
    • സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് വിലക്ക്; ഗുണഭോക്താക്കളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ്
    • രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    • വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് വിലക്ക്; ഗുണഭോക്താക്കളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ്

    വീടുകൾ കൈമാറിക്കഴിഞ്ഞാൽ പാർട്ടിയുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും പിന്നീട് അവിടെ അവകാശബോധത്തോടെ പോകരുതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തി. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇത് ബാധകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറുകയും അവിടെ കുടുംബങ്ങൾ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വീടുകൾ ഇപ്പോൾ ഓരോ കുടുംബത്തിന്റെയും സ്വകാര്യ സ്വത്താണെന്നും അവരുടെ സ്വകാര്യത മാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി വ്യക്തമാക്കി.

    പദ്ധതി പ്രദേശം കാണാനെന്ന പേരിൽ ബസ്സുകളിലും മറ്റും വിനോദസഞ്ചാരികളെപ്പോലെ ആളുകൾ എത്തുന്നതും വീടുകളിൽ കയറുന്നതും ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വലിയ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ഇവർക്ക് മികച്ച രീതിയിലുള്ള വീടുകളാണ് ലീഗ് നൽകിയിട്ടുള്ളത്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരായി പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കുന്നവരോട് വീണ്ടും പഴയ കാര്യങ്ങൾ ചോദിക്കുന്നത് അവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ട്. സന്ദർശകരുടെ തിരക്ക് ഇവരുടെ നിത്യജീവിതത്തെ ബാധിക്കുന്നതായും പരാതിയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീടുകൾ കൈമാറിക്കഴിഞ്ഞാൽ പാർട്ടിയുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും പിന്നീട് അവിടെ അവകാശബോധത്തോടെ പോകരുതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം ഉൾക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പി.എം.എ. സലാം അഭ്യർത്ഥിച്ചു. അടുത്ത ബന്ധുക്കൾക്ക് ഒഴികെ മറ്റാർക്കും വീടുകളിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഇന്നുമുതൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആകെ നിർമ്മിക്കുന്ന 105 വീടുകളിൽ ബാക്കിയുള്ളവയുടെ പണി വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muslim League wayanad
    Latest News
    സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത സംവിധായകനായി പ്രവാസി വ്യവസായി
    02/05/2026
    ഗ്യാസ് വില മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരുപോലെ; വിചിത്ര വാദവുമായി നിതിൻ ഗഡ്കരി
    02/05/2026
    സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് വിലക്ക്; ഗുണഭോക്താക്കളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ്
    02/05/2026
    രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    02/05/2026
    വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version