Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    • കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    • തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    • സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    • വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    നീതിയുക്തമായ ലോകക്രമം സൃഷ്ടിക്കാന്‍ യു.എന്‍ പരിഷ്‌കരിക്കണമെന്ന് സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നീതിപൂര്‍വകവും നീതിയുക്തവുമായ ലോകക്രമം സൃഷ്ടിക്കാന്‍ ഐക്യരാഷ്ട്രസഭാ പരിഷ്‌കരണം അനിവാര്യമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ബഹുരാഷ്ട്ര വാദത്തെ തിരികെ കൊണ്ടുവരാനും യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പിന്തുണ വര്‍ധിപ്പിക്കാനുമുള്ള ‘ഭാവിയിലേക്കുള്ള ഉടമ്പടി’ (പാക്ട് ഫോര്‍ ദി ഫ്യൂച്ചര്‍) അംഗീകരിക്കാന്‍ യു.എന്‍ അംഗരാജ്യങ്ങള്‍ വോട്ടു ചെയ്തതിനു പിന്നാലെ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് 79-ാമത് ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ സമ്മിറ്റി’ല്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.

    ഇസ്രായില്‍ ചെയ്ത എല്ലാ ക്രൂരതകള്‍ക്കും ഇസ്രായിനോട് കണക്കു ചോദിക്കാനുള്ള കഴിവില്ലായ്മ പ്രകടമാക്കുന്നതു പോലെ, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അവയുടെ ഉദ്ദേശ്യം നിറവേറ്റാന്‍ യോഗ്യമല്ല. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭീഷണികള്‍ നേരിടുന്നതില്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ സാധിക്കുന്നതിന് യു.എന്‍ സംവിധാനത്തിന്റെ പരിഷ്‌കരണം അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു. ലോകമെങ്ങും സമാധാനം നടപ്പാക്കുന്നതിലും മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം പരിഹരിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുന്നു. വികസനം കൈവരിക്കാനുള്ള ഏതു സഹകരണത്തിന്റെയും ഉറച്ച അടിത്തറ സുരക്ഷയും സ്ഥിരതയുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു മികച്ച ലോകം, ഹരിത ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്ന് ബോധ്യമുള്ളതിനാല്‍ കരാറിനെ കുറിച്ച ചര്‍ച്ചകളില്‍ സൗദി അറേബ്യ സജീവമായി പങ്കെടുത്തു.
    സമകാലിക വെല്ലുവിളികളെയും ഭാവിയിലെ വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും, ഭാവി തലമുറയുടെ പ്രയോജനത്തിനായി സമാധാനവും സുരക്ഷയും കൈവരിക്കാനും നാം ബഹുരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കണം. കരാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിന് വിവിധ വെല്ലുവിളികള്‍ നേരിടാനും ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. അടിസ്ഥാന തത്വങ്ങളുമായി കരാറിനെ യോജിപ്പിച്ചിരിക്കുന്നു. ഈ ഉടമ്പടി ബഹുരാഷ്ട്ര പ്രവര്‍ത്തനത്തില്‍ ഗുണപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ന്യായവും തുല്യവുമായ ഒരു ലോകക്രമം ഇത് വാഗ്ദാനം ചെയ്യുന്നു.

    ഡിജിറ്റല്‍ വിടവ് അവസസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഉടമ്പടിയാണിത്. ഇത് വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കും. ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ ശക്തമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ശോഭനമായ ഭാവി കൈവരിക്കാന്‍ യു.എന്‍ പരിഷ്‌കരണം ആവശ്യമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉത്തരവാദിത്തം വഹിക്കാന്‍ യു.എന്‍ പുനഃസംഘടിപ്പിക്കണം.

    കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഓരോ രാജ്യത്തിന്റെയും ശേഷികളും സാഹചര്യങ്ങളും കണക്കിലെടുത്താണ് കൈകാര്യം ചെയ്യേണ്ടത് എന്ന നിലപാടില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. ഊര്‍ജ, സുരക്ഷ, സാമ്പത്തിക വികസനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കല്‍ എന്നിവയില്‍ ഊന്നിയായിരിക്കണം ഊര്‍ജ പരിവര്‍ത്തനം നടപ്പാക്കേണ്ടത്. പാരീസ് ഉടമ്പടിയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനും ആവശ്യപ്പെടുന്ന പ്രതിബദ്ധതകള്‍ നാം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പരമാധികാരം പോലുള്ള വിവിധ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നിലവിലെയും ഭാവിയിലെയും തലമുറകള്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാനും കൂട്ടായ ശ്രമങ്ങള്‍ നമ്മെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

    അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, സാമ്പത്തിക, ആസൂത്രണ മന്ത്രി ഡോ. ഫൈസല്‍ അല്‍ഇബ്രാഹിം, വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍റസി, യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ് എന്നിവര്‍ 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന സൗദി സംഘത്തില്‍ ഉള്‍പ്പെടുന്നു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Farhan UN യു.എന്‍ സൗദി അറേബ്യ
    Latest News
    ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരുക്ക്
    27/07/2025
    കുവൈത്തിൽ ഡോക്ടർമാർക്കെതിരെ ക്രൂര മർദനം; അന്വേഷണം ഊർജിതമാക്കി
    27/07/2025
    തടി കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്, 3 മാസം കുടിച്ചത് ജ്യൂസ് മാത്രം ; പതിനേഴുകാരൻ മരിച്ചു
    27/07/2025
    സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴക്കു സാധ്യത
    27/07/2025
    വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ യാത്രക്കാരന്‍ തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
    26/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.