തെഹ്‌റാന്‍ – ഒരു യു.എസ് സൈനികനെ കൊല്ലുകയോ പിടികൂടുകയോ കൈമാറുകയോ ചെയ്യുന്ന ആര്‍ക്കും ഇറാന്‍ സൈന്യം 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു സ്ത്രീയാണ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ ഇരട്ടി തുക പാരിതോഷികം നല്‍കും. സാമ്പത്തികമായി സംഭാവന നല്‍കാനുള്ള ധാരാളം അഭ്യര്‍ഥനകള്‍ക്ക് പ്രതികരണമായാണ് ഈ ചുവടുവെപ്പെന്ന് ഇറാന്‍ ആര്‍മി കമാന്‍ഡര്‍ അമീര്‍ ഹാതമി പറഞ്ഞു.
ഏപ്രിലില്‍ ഇറാന്‍ വെടിവെച്ചുവീഴ്ത്തിയ യു.എസ് യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ ഒഴികെ, യുദ്ധസമയത്ത് ഇറാനില്‍ യു.എസ് കരസേനയെ വിന്യസിച്ചതായി ഇറാന്‍ സൈന്യം അറിയിച്ചിട്ടില്ല. യു.എസ് സൈനികരെ കൊല്ലാനോ പിടികൂടാനോ ഉള്ള ഓപ്പറേഷനുകളുടെ സ്ഥലത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ ഹാതമി വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







